Breaking News

Trending right now:
Description
 
Nov 06, 2012

സുരക്ഷാ പരിശോധന: സൗദി സ്‌ത്രീകളും മൂടുപടം മാറ്റണം

image സുരക്ഷാ പരിശോധനവേളയില്‍ മൂടുപടം ധരിക്കാന്‍ സ്‌ത്രീകളെ അനുവദിക്കണമെന്ന യാഥാസ്ഥിതിക നിര്‍ദേശം സൗദി അറേബ്യന്‍ സര്‍ക്കാര്‍ നിരാകരിച്ചതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്‌തു. സുരക്ഷാ പരിശോധനാ വേളയില്‍ സ്‌ത്രീകളെ മൂടുപടം ധരിക്കാനനുവദിക്കണമെന്നും അവരുടെ ഐഡന്റിറ്റി കാര്‍ഡുകളില്‍ ഫോട്ടോയ്‌ക്കു പകരം വിരലടയാളം മതിയെന്നുമായിരുന്നു ഇതുസംബന്ധിച്ച ബില്ലിലെ നിര്‍ദേശം. എന്നാല്‍, രാജാവ്‌ നിയമിക്കുന്ന ഉപദേശക സമിതിയായ ഷൂറ കൗണ്‍സില്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നു. അതേസമയം, വനിതാ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വേണം സ്‌ത്രീകളുടെ പരിശോധന നടത്താനെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടു. സൗദിയില്‍ സ്‌ത്രീകള്‍ക്കു ജോലിക്കും, യാത്രയ്‌ക്കും, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങുന്നതിനും പുരുഷന്മാരായ രക്ഷാകര്‍ത്താവിന്റെ അനുവാദം വേണം. കഴിഞ്ഞ വര്‍ഷം അബ്ദുള്ള രാജാവ്‌ സ്‌ത്രീകള്‍ക്ക്‌ മുനിസിപ്പല്‍ ഇലക്ഷനില്‍ വോട്ടുചെയ്യാനും 2015-ലെ മുനിസിപ്പല്‍ ഇലക്ഷനില്‍ മത്സരിക്കാനും അനുവാദം നല്‌കി. ഷൂര കൗണ്‍സിലില്‍ 30 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുകയും ചെയ്‌തിരുന്നു.