Breaking News

Trending right now:
Description
 
Mar 02, 2014

വയാഗ്ര കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം

image പുരുഷന്മാരിലെ ലൈംഗിക ഉദ്ധാരണ ശേഷിക്കുറവ്‌ പരിഹരിക്കാന്‍ സഹായകരമായ മരുന്നാണ്‌ വയാഗ്ര. വീര്യം, ഊര്‍ജം എന്നൊക്കെ അര്‍ഥമുള്ള വിഗര്‍ (Vigour) കുതിച്ചു ചാടുന്ന വെള്ളച്ചാട്ടമായ നയാഗ്ര (Niagra) എന്നീ വാക്കുകളില്‍ നിന്നാണ്‌ വയാഗ്ര എന്നു മരുന്നിനു പേരു വീണത്‌. സില്‍ഡനഫില്‍ സിട്രേറ്റ്‌ എന്നാണ്‌ ഈ മരുന്നിന്റെ രാസനാമം. ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. ഒട്ടേറെ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മാത്രമേ വയാഗ്ര കഴിക്കാവൂ. പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുള്ളവരും വയാഗ്ര കഴിക്കരുത്‌. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന്‌ ഹൃദ്രോഗ വിദഗ്‌ദന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ്‌ നിശ്ചയിക്കാന്‍. മരുന്ന്‌ ഓവര്‍ഡോസ്‌ കഴിക്കുന്നത്‌ ഏറെ അപകടമാണ്‌. സൈക്യാട്രിസ്‌റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ കുറിപ്പടിയില്ലാതെ വയാഗ്ര വില്‍ക്കരുത്‌ എന്നാണ്‌ നിയമം.