Breaking News

Trending right now:
Description
 
Mar 01, 2014

മുന്നോട്ടുള്ള വഴികളില്‍ നിറയുന്നത്‌ ആശങ്കകള്‍ മാത്രം

ഫ്‌ളാഷ്‌ ബാക്ക്‌ - അനില്‍ വാര്യര്‍
image കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ എന്ന വാള്‍ തലയ്‌ക്കുമുകളില്‍നില്‍ക്കുമ്പോള്‍ ഞടുക്കത്തോടെയാണ്‌ ഓരോ പ്രഭാതങ്ങളിലും മലയോരജനത ഉണരുന്നത്‌. കുടിയൊഴിപ്പിക്കലിന്റെ ഭീഷണികള്‍, ഇന്നലെ വരെ സ്വന്തമെന്നു കരുതിയിരുന്ന ഭൂമിയില്‍ കൃഷിപോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥ, ഒരു തുണ്ടുഭൂമി വിറ്റഴിക്കാന്‍ കഴിയാതെ വരിക; മലയോരജനതയുടെ മനസില്‍ ഇത്തരം ആശങ്കകള്‍ പലതാണ്‌. 

ഇതില്‍ ഏതൊക്കെയാണ്‌ സത്യം ഏതൊക്കെയാണ്‌ മിഥ്യ എന്നതിനെക്കുറിച്ച്‌ തിരിച്ചറിവുനല്‍കാന്‍ ആരുമില്ലെന്നതാണ്‌ ഇന്നത്തെ അവസ്ഥ. ഈ അനിശ്ചിതത്വത്തിലായിരുന്നു ഇടുക്കിയിലും വയനാട്ടിലും ശനിയാഴ്‌ച ഹര്‍ത്താല്‍ നടത്തിയത്‌. ഇടുക്കിയില്‍നിന്ന്‌ പകര്‍ത്തിയതാണ്‌ ഈ ചിത്രങ്ങള്‍.