Breaking News

Trending right now:
Description
 
Mar 01, 2014

വിമാനയാത്രക്കാര്‍ക്ക്‌ ഇന്നുമുതല്‍ പുതിയ ഇമിഗ്രേഷന്‍ ഫോം

image വിദേശത്തുനിന്ന്‌ ഇന്ത്യയിലേക്ക്‌ പറക്കുന്ന വിമാനയാത്രക്കാര്‍ പതിനായിരം രൂപയ്‌ക്കു മുകളില്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ അതും ഇനിമുതല്‍ ഇമിഗ്രേഷന്‍ ഫോമില്‍ രേഖപ്പെടുത്തണം. ഈ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും. രാജ്യത്തുനിന്നു പുറത്തേക്കു പോകുമ്പോള്‍ മാത്രം ഇന്ത്യന്‍ പൗരന്മാര്‍ ഇമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചാല്‍ മതിയാകും. പുറം രാജ്യത്തുനിന്നു ഇന്ത്യയിലേക്കു വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ ഇനി ഇമിഗ്രേഷന്‍ ഫോം ഉണ്ടായിരിക്കില്ല. നിലവില്‍ ഇമിഗ്രേഷന്‍ കാര്‍ഡിനൊപ്പമുള്ള ഫോം പോലെയായിരിക്കില്ല പുതിയത്‌. നിരോധനമുള്ള ഏതെങ്കിലും സാധനം ഉണ്ടോ എന്ന്‌ യാത്രക്കാര്‍ വ്യ്‌ക്തമാക്കണം. സ്വര്‍ണം (അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍) ഉണ്ടോ എന്നു രേഖപ്പെടുത്തണം. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരങ്ങളും നല്‍കണം. അതുപോലെ പാസ്‌പോര്‍ട്ട്‌ നമ്പരും രേഖപ്പെടുത്തേണ്ടതുണ്ട്‌. ഈ വ്യവസ്ഥയും നേരത്തെ ഉണ്ടായിരുന്നില്ല. പഴയഫോമില്‍ ഉണ്ടായിരുന്ന മറ്റു കാര്യങ്ങള്‍ പുതിയ ഫോമില്‍ നിലനിര്‍യിട്ടുണ്ടെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.