Breaking News

Trending right now:
Description
 
Feb 28, 2014

ലണ്ടന്‍ മലയാളി സാഹിത്യവേദി പുസ്‌തക പ്രസിദ്ധീകരണ രംഗത്തേയ്‌ക്ക്‌

Karoor Soman
image വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ കൃതികള്‍ പ്രസിദ്ധീകരിക്കാനും അവ കേരളത്തിലെ പ്രമുഖ പ്രസാധകര്‍ വഴി വിതരണം ചെയ്‌തു വായനക്കാരില്‍ എത്തിക്കുകയും ചെയ്യുന്നതിനായി ലണ്ടന്‍ മലയാളി സാഹിത്യവേദി പ്രസിദ്ധീകരണ വിഭാഗം ആരംഭിക്കുന്നു. ഇന്ന്‌ കേരളത്തില്‍ പ്രസിദ്ധീകരണത്തിനായി കൊടുക്കുന്ന കൃതികള്‍ പലതും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ദുരവസ്ഥ ഒഴിവാക്കാനും ഈ കൃതികള്‍ വായനക്കാരില്‍ എത്തുമെന്ന്‌ ഉറപ്പാക്കാനും ലണ്ടന്‍ മലയാളി സാഹിത്യവേദി വഴി കഴിയുമെന്ന്‌ കോഓര്‍ഡിനേറ്റര്‍ റജി നന്തികാട്ട്‌ അഭിപ്രായപ്പെട്ടു.

ലണ്ടന്‍ മലയാളി സാഹിത്യവേദിയുടെ പ്രസിദ്ധീകരണത്തിന്റെ മുഖ്യ ഉപദേഷ്ടാവ്‌ പ്രമുഖ സാഹിത്യകാരനായ കാരൂര്‍ സോമനാണ്‌. പ്രമുഖ സാഹിത്യകാരന്മാരുമായും പ്രസാധകരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന, മുപ്പതു വര്‍ഷത്തോളമായി സാഹിത്യരംഗത്തുള്ള കാരൂര്‍ സോമന്‍ ലണ്ടന്‍ മലയാളി സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌.

ലണ്ടന്‍ മലയാളി സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിലൂടെ പുറത്തിറങ്ങുന്ന പ്രഥമ കൃതി യുകെ മലയാളികളുടെ ഇടയില്‍ സുപരിചിതയായ സിസിലി ജോര്‍ജിന്റെ ചെറു കഥാ സമാഹാരമായ പാതയോരത്തെ പൂക്കള്‍ ആണ്‌.
For more details
contact Reji Nanthikattu 0044 07852437565
londonsahithiyavedi@yahoo.co.uk