Breaking News

Trending right now:
Description
 
Feb 28, 2014

ഖത്തറില്‍ കേരളീയം സാംസ്‌കാരികോത്സവം സമാപന സമ്മേളനം ഇന്ന്‌ വൈകിട്ട്‌

image ദോഹ: ഖത്തര്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്‌മയായ ഫ്രന്റ്‌സ്‌ കള്‍ച്ചറല്‍ സെന്റര്‍ (എഫ്‌സിസി) ഒമ്പതാമത്‌ ഖത്തര്‍ കേരളീയം സാംസ്‌കാരികോത്സവം സമാപന സമ്മേളനം ഇന്ന്‌ വൈകുന്നേരം 5.45 മുതല്‍ എംഇഎസ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തപ്പെടുന്നു.

ഖത്തര്‍ ചാരിറ്റി എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഷേഖ്‌ മുഹമ്മദ്‌ അലി അല്‍ ഗാമിദി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലറും മുന്‍ ചീഫ്‌ സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ഐഎഎസ്‌, പ്രശസ്‌ത കവിയും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ എന്നിവരാണ്‌ സമാപനചടങ്ങിലെ മുഖ്യാതിഥികള്‍. ഖത്തര്‍ ചാരിറ്റി പ്രതിനിധികളായ അഹമ്മദ്‌ സ്വാലിഹ്‌ അലി, ഫരീദ്‌ ബിന്‍ ഖലീല്‍ അല്‍ സിദ്ധീഖി, അഹമ്മദ്‌ ഖാലിദ്‌ ഫഖ്‌റു, സമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും.



ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തിന്റെ ചരിത്രം ചിത്രീകരിക്കുന്ന `തിരകള്‍ പറഞ്ഞത്‌...' എന്ന കള്‍ച്ചറല്‍ തീം ഷോ ഖത്തര്‍ കരളീയത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്നു.


വനിതകള്‍ക്കായി സംഘടിപ്പിച്ച പാചകമത്സരം, നാടന്‍ പാട്ട്‌, കവിത ചൊല്ലല്‍, ഫേബ്രിക്‌ പെയിന്റിംഗ്‌, മൈലാഞ്ചിയിടല്‍, ഫല്‍വര്‍ മേക്കിംഗ്‌, ഉപന്യാസ രചന എന്നീ മത്സരങ്ങളും ഇന്റര്‍ സ്‌കൂള്‍ കലാ മത്സരങ്ങളുടെ ഭാഗമായി നടന്ന കളറിംഗ്‌, മെമ്മറി ടെസ്റ്റ്‌, പെയിന്റിംഗ്‌, ഫൈന്‍ഡ്‌ ദി ഷാഡോ, ക്രാഫ്‌റ്റ്‌ ഇന്‍സ്റ്റലെഷന്‍, ഗദ്യപാരായണം, പദ്യംചൊല്ലല്‍, മോണോ ആക്ട്‌, കളിമണ്‍ ശില്‍പ്പ നിര്‍മാണം, പെന്‍സില്‍ ഡ്രോയിംഗ്‌, കവിതാ രചന, വഴികണ്ടെത്തല്‍, ഫൈന്‍ഡ്‌ ദി ഒട്‌, മൈമിംഗ്‌, മലയാളം പ്രസംഗം തുടങ്ങിയ 24 ഇനങ്ങളില്‍ മത്സരങ്ങളും ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.