Breaking News

Trending right now:
Description
 
Feb 28, 2014

സംസ്ഥാനത്തൊട്ടാകെ രോഗികള്‍ വിളിച്ചാല്‍ വിളിപ്പുറത്ത്‌ എത്തുന്ന 108 വരുന്നു

image തിരുവനന്തപുരം: 108 ആംബുലന്‍സിന്റെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന 500 കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയിരിക്കുന്നത്‌. അഞ്ചു വര്‍ഷത്തേക്കുള്ള സേവന വേതന വ്യവസ്ഥകളും ആംബുലന്‍സ്‌ വാങ്ങുന്നതിനും ഉള്‍പ്പെടെയാണ്‌ ഈ തുക വകയിരുത്തിയിരിക്കുന്നത്‌

108ന്റെ സേവസം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‍ 570 ആംബുലന്‍സുകള്‍ വാങ്ങുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ജീവന്‍ രക്ഷാ സന്നാഹങ്ങളുള്ള 287 ആംബുലന്‍സുകളും ജനനി ശിശു സുരക്ഷ പരിപാടിയുടെ കീഴില്‍ 283 സാധാരണ ആംബുലന്‍സുകളുമാണ്‌ വാങ്ങുക

എന്നാല്‍ ചില പ്രത്യേക കമ്പനികളുടെ താല്‌പര്യം സംരക്ഷിക്കാനാണ്‌ ടെന്‍ഡര്‍ നടപടികളില്‍ മാറ്റം വരുത്തിയെന്നാരോപണവുമായി ചിലര്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌. നടപടി ക്രമം മാറ്റിയതോടെ ഒരു ആംബുലന്‍സിന്‌ മൂന്നു ലക്ഷത്തിലധികം നഷ്ടം വരുമെന്നു പറയപ്പെടുന്നു.

നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലയിലാണ്‌ 108 ആംബുലന്‍സ്‌ നഴ്‌സുമാരുടെ സൗജന്യ സേവസം ലഭ്യമാകുന്നത്‌

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ ഷാഫി മേത്തര്‍, കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ കൃഷ്‌ണ, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തുന്ന കമ്പനിക്ക്‌ സര്‍ക്കാര്‍ വഴിവിട്ട്‌ സഹായം നല്‌കിയിരുന്നതായി പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നു 108 ആംബുലന്‍സ്‌ നടത്തിപ്പിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

108 ആംബുലന്‍സ്‌ അഴിമതി ആരോപണത്തെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്‌ രാജി വയ്‌ക്കേണ്ടി വന്നിരുന്നു. മുബൈ ആസ്ഥാനമായ സികിത്സ കെയര്‍ കമ്പനിക്കായിരുന്നു നാഷണല്‍ റൂറല്‍ ഹെല്‍ത്തിന്റെ 108 ആംബുലന്‍സിന്റെ നടത്തിപ്പ്‌ ചുമതല. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ അടിയന്തര ചികിത്സ സഹായം എത്തിക്കുന്ന ആംബുലന്‍സിന്‌ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ പ്രതിമാസം 2000 കിലോമീറ്ററാണ്‌ ഓടേണ്ടത്‌. ഇതിന്‌ 1,06,000 രൂപ സര്‍ക്കാര്‍ നല്‌കിയിരുന്നത്‌. അധികമായി ഓടുന്ന കിലോമീറ്ററിന്‌ 53 രൂപ നല്‌കണമെന്നുമാണ്‌ കരാര്‍ വ്യവസ്ഥ. ഈ വ്യവസ്ഥ മുന്‍ നിറുത്തി 6000 കിലോമീറ്റര്‍ വരെയാണ്‌ ആംബുലന്‍സ്‌ അധിക സര്‍വീസ്‌ നടത്തിയിരുന്നതായി 108 ആംബൂലന്‍സിലെ നഴ്‌സുമാര്‍ ആരോപിച്ചിരുന്നു. സികിത്സ കെയറിന്റെ ആദ്യകാല പ്രമോട്ടറും സഹസ്ഥാപകനുമായിരുന്നു ഷാഫി.

നിലവില്‍ പുതിയതായി വരുന്ന കരാറിലും സ്വകാര്യ ഏജന്‍സിക്കാണ്‌ ആംബുലന്‍സിന്റെ നടത്തിപ്പു ചുമതല. നടത്തിപ്പിന്റെ ചുമതല സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‌കാന്‍ ഓപ്പണ്‍ ടെന്‍ഡര്‍ നടത്തുമെന്നാണ്‌ പറയുന്നത്‌.

നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലയിലാണ്‌ 108 ആംബുലന്‍സ്‌ നഴ്‌സുമാരുടെ സൗജന്യ സേവസം ലഭ്യമാകുന്നത്‌. മൂന്നു വര്‍ഷം കൊണ്ട്‌ 88000 കേസുകളാണ്‌ ഇവര്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. 66 പ്രസവങ്ങളും 108 ആംബുലന്‍സില്‍ നടന്നിട്ടുണ്ട്‌. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ആംബുലന്‍സിന്റ നടത്തിപ്പ്‌ ചുമതല സികിത്സ ഹെല്‍ത്ത്‌ കെയര്‍ എന്ന സ്വാകാര്യ കമ്പനിയ്‌ക്കാണ്‌ സര്‍ക്കാര്‍ നല്‌കിയിരുന്നത്‌. 1100 നഴ്‌സുമാരാണ്‌ ഇതില്‍ പണിയെടുന്നത്‌. 108ലേക്ക്‌ സേവനത്തിനായി വിളിച്ചാല്‍ സന്ദേശം അതാതു പ്രദ്ദേശത്തെ ആംബുലന്‍സില്‍ എത്തിക്കും.