Breaking News

Trending right now:
Description
 
Nov 06, 2012

ബ്രിസ്‌ബെയ്‌നില്‍ മാര്‍ ആലഞ്ചേരി പിതാവിന്‌ നവംബര്‍ 29-ന്‌ ഊഷ്‌മള വരവേല്‍പ്പ്‌ നല്‌കും

മനു ആന്‍റണി അടിമാലി
image സഭാതനയരില്‍ സഭാചൈതന്യം ഊട്ടി ഉറപ്പിക്കാനെത്തുന്ന സീറോ മലബാര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആലഞ്ചേരി പിതാവിന്‌ ബ്രിസ്‌ബെയ്‌നില്‍ ഊഷ്‌മളമായ വരവേല്‍പ്പ്‌ നല്‌കും.

കോ ഓര്‍ഡിനേറ്റര്‍മാരായ ഫാ. തോമസ്‌ അരീക്കുഴി, ഫാ. ജോസഫ്‌ തോട്ടങ്കര, കണ്‍വീനര്‍മാര്‍ ടോം ജോസഫ്‌, ജോ. കണ്‍വീനറായ ജോളി കരിമാത്തി എന്നിരടങ്ങിയ കമ്മിറ്റിയാണ്‌ സ്വീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌.. 

ഹോളണ്ട്‌ പാര്‍ക്ക്‌ സെന്റ്‌ ജൊയാക്കിംഗ്‌ പള്ളിയങ്കണത്തില്‍ നവംബര്‍ 29 വ്യാഴാഴ്‌ച വൈകുന്നേരം 5.30 നാണ്‌ സ്വീകരണ ചടങ്ങുകള്‍. 

ബ്രിസ്‌ബെയ്‌നിലെ വൈദികരുടെ സഹകാര്‍മ്മികത്വത്തോടെ മാര്‍ ആലഞ്ചേരി പിതാവ്‌ വി. കുര്‍ബാന അര്‍പ്പിക്കും.  തുടര്‍ന്ന്‌ ബ്രിസ്‌ബെയ്‌നിലെ പ്രവാസിസമുഹങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍  പങ്കെടുക്കുന്ന സമ്മേളനവും ഉണ്ടായിരിക്കും.