Breaking News

Trending right now:
Description
 
Nov 06, 2012

ലെനോവയുടെ സ്‌മാര്‍ട്ട്‌ ഫോണ്‍

image കൊച്ചി: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവ സ്‌മാര്‍ട്ട്‌ ഫോണ്‍ രംഗത്തേയ്‌ക്ക്‌ കടക്കുന്നു. 5 ആന്‍ഡ്രോയിഡ്‌ അധിഷ്‌ഠിത സ്‌മാര്‍ട്ട്‌ ഫോണുകള്‍ ലെനോവ വിപണിയിലെത്തിച്ചു.









മികച്ച ബാറ്ററി ലൈഫാണ്‌ ലെനോവ സ്‌മാര്‍ട്ട്‌ ഫോണുകളുടെ പ്രത്യേകത. കെ860 എന്ന പ്രീമിയം മോഡലിന്‌ 1.4 ജിഗാഹെര്‍ട്ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസറാണുള്ളത്‌. ആന്‍ഡ്രോയ്‌ഡ്‌ വേര്‍ഷന്‍ 4 ഓപ്പറേറ്റിംഗ്‌ സിസ്റ്റം, 720 x1280 പിക്‌സല്‍ 5 ഇഞ്ച്‌ ഐപിഎസ്‌ ഡിസ്‌പ്ലേ, 8 മെഗാപിക്‌സല്‍ ക്യാമറ, 8 ജിബി ഓണ്‍ ബോര്‍ഡ്‌ മെമ്മറി എന്നിവയാണ്‌ പ്രത്യേകതകള്‍ 28,499 രൂപയാണ്‌ വില. 

മികച്ച മള്‍ട്ടീമീഡിയ സൗകര്യങ്ങളുള്ള എസ്‌880 എന്ന ഡ്യൂവല്‍ സിം മോഡലിന്‌ 9.9 മില്ലീമീറ്റര്‍ മാത്രമാണ്‌ കനം. 5 ഇഞ്ച്‌ ഡിസ്‌പ്ലേയുള്ള ആന്‍ഡ്രോയ്‌ഡ്‌ വേര്‍ഷന്‍ 4 സ്‌മാര്‍ട്ട്‌ ഫോണിന്റെ വില 18,999 രൂപ. സംഗീതാസ്വാദകര്‍ക്കായി ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്‌ ടെക്‌നോളജിയുമായാണ്‌ എസ്‌560 എന്ന മോഡല്‍ എത്തുന്നത്‌. ആന്‍ഡ്രോയ്‌ഡ്‌ വേര്‍ഷന്‍ 4 ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. ഡ്യൂവല്‍ കോര്‍ പ്രോസസര്‍, 4 ഇഞ്ച്‌ ഐപിഎസ്‌ സ്‌ക്രീന്‍, 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയോടു കൂടിയ ലെനോവ എസ്‌560 ന്റെ വില 14499 രൂപ. 

28 മണിക്കൂര്‍ വരെ ലഭിക്കുന്ന ടോക്‌ ടൈമാണ്‌ പി700ഐ എന്ന ബിസിനസ്‌ ഫോണിന്റെ പ്രത്യേകത. 1 ജിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍ കോര്‍ പ്രോസസറും 4 ഇഞ്ച്‌ ഐപിഎസ്‌ ഡിസ്‌പ്ലേയുമുള്ള ഡ്യൂവല്‍ സിം സ്‌മാര്‍ട്ട്‌ ഫോണിന്റെ വില 12,499 രൂപ. 6499 രൂപമാത്രം വിലയുള്ള എ60+ സ്‌മാര്‍ട്ട്‌ ഫോണിന്‌ ആന്‍ഡ്രോയ്‌ഡ്‌ 2.3 ആണ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം. 1 ജിഗാഹെര്‍ട്‌സ്‌ പ്രോസസറും 3.5 ഇഞ്ച്‌ സ്‌ക്രീനും ഉണ്ട്‌.