Breaking News

Trending right now:
Description
 
Nov 06, 2012

കണ്ണൂര്‍, തൃശൂര്‍ നേഴ്‌സസ്‌ സമരം: വ്യത്യസ്‌തമായ സമരമുറകളുമായി നേഴ്‌സുമാര്‍, ഫലം മാരത്തോണ്‍ ചര്‍ച്ച മാത്രം

image
തിരുവനന്തപുരം: തൃശൂരിലെ മദര്‍ ഹോസ്‌പിറ്റല്‍ സമരം 63-ാം ദിവസത്തിലേയ്‌ക്കും കണ്ണൂരിലെ അഞ്ച്‌ ഹോസ്‌പിറ്റലുകളിലായി നടക്കുന്ന സമരം 16-ാം ദിവസത്തിലേയ്‌ക്കും കടന്നു. എന്നാല്‍ ലേബര്‍ കമ്മീഷണറുടെയും മന്ത്രിയുടെയും നേതൃത്തില്‍ നടക്കുന്ന ഈ മാരത്തോണ്‍ ചര്‍ച്ചകള്‍ ഫലം കാണുന്നില്ലയെന്നു മാത്രം. ഇന്നലെ ലേബര്‍ കമ്മീഷണറും കണ്ണൂര്‍ സമര നേതാക്കളുമായി പത്തു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ്‌ നടത്തിയത്‌. അതിനു മുമ്പ്‌ ലേബര്‍ കമ്മീഷണറും തൃശൂര്‍ സമര നേതാക്കളുമായി മാനേജ്‌മെന്റ്‌ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു.

നേഴ്‌സുമാര്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടും മാനേജ്‌മെന്റ്‌ നേഴ്‌സുമാരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ തയാറാവുന്നില്ല എന്ന്‌ വിവിധ യൂണിയനുകള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ഇന്നലെ ബൈക്ക്‌ റാലിയുമായാണ്‌ തൃശൂരില്‍ സമരം നയിക്കുന്ന യുഎന്‍എ പ്രവര്‍ത്തകര്‍ രംഗത്തു വന്നത്‌. കണ്ണൂര്‍ ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍ സമരത്തിന്‌ നേതൃത്വം നല്‌കുന്ന ഐഎന്‍എയ്‌ക്ക്‌ പിന്തുണയേകി നിരാഹാരം അനുഷ്‌ഠിക്കാന്‍ മനുഷ്യവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തുന്നുണ്ട്‌. ഇന്നലെ രണ്ടുമാസം പിന്നിട്ട തൃശൂര്‍ സമരത്തിനു പിന്തുണയേകി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ്‌ രംഗത്തു വന്നത്‌.




key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur