Breaking News

Trending right now:
Description
 
Nov 06, 2012

ഗള്‍ഫിലെ ബിസിനസ്‌ പ്രമുഖന്‍ ബി. ആര്‍ ഷെട്ടി ഇന്ത്യയിലും ആശുപത്രി ശൃംഖലകള്‍ തുടങ്ങുന്നു

image ദുബായ്‌: ഗള്‍ഫിലെ ഏറ്റവും വലിയ ഹോസ്‌പിറ്റല്‍ ഗ്രൂപ്പായ എന്‍എംസി ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയില്‍ ആശുപത്രികള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തെ പ്രമുഖ ഇന്ത്യക്കാരനായ ബിആര്‍ ഷെട്ടിയുടെതാണ്‌ ഗള്‍ഫിലെ ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ ശൃംഖല. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയിലെ 100-ാം നിലയും 140-ാം നിലയും സ്വന്തമാക്കിയാണ്‌ ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്‌. ഈ രണ്ടു നിലകളും ലേലത്തിലൂടെ സ്വന്തമാക്കുവാന്‍ ഇരുപ്പത്തിയഞ്ച്‌ മില്യണ്‍ ഡോളറാണ്‌ ഇദ്ദേഹം ചെലവഴിച്ചത്‌. കൂടാതെ യുഎഇയിലും ഇന്ത്യയിലുമായി കോടിക്കണക്കിനു രൂപയും ഇദ്ദേഹം റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ മുടക്കിയിട്ടുമുണ്ട്‌.