Breaking News

Trending right now:
Description
 
Feb 27, 2014

സ്‌കൈലൈന്‍ അഗസ്റ്റ തിരുവല്ലയില്‍ ഉദ്‌ഘാടനം ചെയ്‌തു

image സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്‌ തിരുവല്ലയില്‍ നിര്‍മ്മിച്ച ആദ്യത്തെ പാര്‍പ്പിട സമുച്ചയം സ്‌കൈലൈന്‍ അഗസ്റ്റ സിഎംഡി അബ്ദുള്‍ അസീസ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൈലൈന്‍ അഗസ്‌റ്റയില്‍ 18 നിലകളിലായി 136 ആഡംബര അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഉള്ളത്‌. സ്വിമ്മിംഗ്‌ പൂള്‍, കിഡ്‌സ്‌ പൂള്‍, ഹോം തിയറ്റര്‍, ഗെയിംസ്‌ റൂം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇന്റര്‍കോം, ഗസ്‌റ്റ്‌ സ്യൂട്ട്‌, ഹെല്‍ത്ത്‌ ക്ലബ്‌ എന്നിവയും സജ്ജമാണ്‌.



തിരുമൂലപുരത്ത്‌ നിര്‍മാണത്തിലിരിക്കുന്ന സ്‌കൈലൈന്‍ എഡ്‌ജും കൂടാരപ്പിള്ളിക്കടുത്ത്‌ നിര്‍മാണത്തിലിരിക്കുന്ന സ്‌കൈലൈന്‍ ടൗണ്‍സ്‌കേപ്പുമാണ്‌ തിരുവല്ലയില്‍ സ്‌കൈലൈന്റെ മറ്റു പദ്ധതികള്‍.സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്‌ ഇതുവരെ 106 പാര്‍പ്പിട പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിച്ച്‌ നല്‌കിക്കഴിഞ്ഞു.


ഇന്ന്‌ സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍പ്പിടനിര്‍മാതാക്കളായ സ്‌കൈലൈന്‌ കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോട്ടയം, പാലാ, കോഴിക്കോട്‌, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, തലശേരി, തിരുവല്ല എന്നിവിടങ്ങളില്‍ ഭവന പദ്ധതികളും ദുബായ്‌, ദോഹ എന്നിവിടങ്ങളില്‍ ഓഫീസുമുണ്ട്‌.