Breaking News

Trending right now:
Description
 
Feb 27, 2014

അവസരങ്ങള്‍ ഒരുക്കി ക്യാനഡ വിളിക്കുന്നു

image
ബാംഗ്ലൂര്‍  : ക്യാനഡയില്‍ ഇന്ത്യക്കാര്‍ക്ക്‌ വന്‍ അവസരം. സ്‌കില്‍ഡ്‌ , സെമി സ്‌കില്‍ഡ്‌ വര്‍ക്കേഴ്‌സിനാണ്‌ ക്യാനഡ വന്‍ അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. ക്യാനഡയിലെ ഗവര്‍ണര്‍ ജനറലായ ഡേവിഡ്‌ ജോണ്‍സണ്‍ യശ്വന്ത്‌പൂറിലുള്ള കൗണ്‍സിലര്‍ ജനറലിന്റെ ഓഫീസില്‍ വച്ചാണ്‌ ക്യാനഡയിലേക്ക്‌ ഇന്ത്യക്കാര്‍ക്കുള്ള എമിഗ്രേഷന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്ന പദ്ധതിയെ കുറിച്ച്‌ വിശദമാക്കിയത്‌.
 ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള സിറ്റികളില്‍ നിന്നുള്ള സൗത്ത്‌ ഇന്ത്യക്കാര്‍ക്ക്‌ ക്യാനഡിലേക്ക്‌ ചേക്കേറുവാന്‍ ക്യാനഡ അവസരം ഒരുക്കുന്നത്‌. പഠനത്തോടൊപ്പം ജോലിയും പെര്‍മനന്റ്‌ റെസിഡന്‍സിയുമാണ്‌ ക്യാനഡ ഓഫര്‍ ചെയ്യുന്നത്‌.
2008 മുതല്‍ ക്യാനഡയിലേക്ക്‌ പഠനത്തിനായി ചേക്കേറിയ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം 30,000 ആണ്‌. നാലിരട്ടി വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നതെന്നും ഡേവിഡ്‌ ജോണ്‍സണ്‍ വ്യക്തമാക്കി.
ക്യാനഡയില്‍ തദ്ദേശിയരുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം ക്രനമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നതു കൊണ്ടാണ്‌ ഇന്ത്യക്കാര്‍ക്കായി രാജ്യം വന്‍ അവസരം നല്‌കുന്നതെന്നു ഡേവിഡ്‌ ജോണ്‍സണ്‍ പറഞ്ഞു.