Breaking News

Trending right now:
Description
 
Nov 06, 2012

കോതമംഗലം നഴ്‌സസ്‌ സമരം: നിയമോപദേശകയുടെ നടപടികള്‍ അന്വേഷിക്കണമെന്ന്‌

image കോതമംഗലം സമരത്തിന്‌ കോടതിയില്‍നിന്ന്‌ നീതി കിട്ടാതിരുന്നതിനു കാരണക്കാരിയായ നിയമോപദേശകയുടെ നടപടികള്‍ അന്വേഷിക്കാന്‍ സമരത്തിനു നേതൃത്വം നല്‌കിയ സംഘടന തയാറാകണമെന്ന്‌ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 

സമരത്തിന്റെ പേരില്‍ പല തവണ കോടതിയെ സമീപിച്ചെങ്കിലും ന്യായമായ അവകാശങ്ങള്‍ ഉന്നയിച്ച നഴ്‌സുമാരുടെ കേസുകള്‍ എവിടെയും എത്തിയിരുന്നില്ല. മാനേജ്‌മെന്റിന്‌ അനുകൂലമായ നടപടികളില്‍ അപ്പീല്‍ സമര്‍പ്പിക്കാനോ കോടതിയില്‍ കൃത്യമായി ഹാജരായി കേസുകള്‍ കൈകാര്യം ചെയ്യാനോ കഴിയാതിരുന്നത്‌ നിയമോപദേശകയുടെ വീഴ്‌ചയാണെന്ന്‌ സംഘടനയില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നുവെന്ന്‌ നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതേത്തുടര്‍ന്ന്‌ ചില കേസുകളില്‍നിന്ന്‌ ഇവരെ ഒഴിവാക്കുകയും ചെയ്‌തു. എന്നാല്‍, സംഘടനയും ഔദ്യോഗിക നിയമോപദേശക എന്ന സ്ഥാനത്തുനിന്ന്‌ ഇവരെ നീക്കം ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന്‌ സമരത്തില്‍ കോതമംഗലം ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. 

ലേയ്‌ക്ക്‌ഷോര്‍ സമരത്തില്‍ മാനേജ്‌മെന്റിന്‌ അനുകൂലമായി വിധിയുണ്ടാകുകയും നഴ്‌സുമാര്‍ക്ക്‌ ആശുപത്രിവളപ്പില്‍ സമരം ചെയ്യാനാകാതെ വരികയും ചെയ്‌തതിനു പിന്നിലും ഈ നിയമോപദേശകയുടെ ശുഷ്‌കാന്തിയില്ലായ്‌മയുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഒരു രാഷ്ട്രീയ തൊഴില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പൊതുതീരുമാനമില്ലാതെ ന്യൂജനറേഷന്‍ ബാങ്കിംഗ്‌ സമരം കോംപന്‍സേഷന്‍ വാങ്ങി അവസാനിപ്പിച്ചുവെന്നതിന്റെ പേരില്‍ ഇവരെ പുറത്താക്കിയിരുന്നു.



To read the complete series on Kothamangalam Nurses Strike published by Global Malayalam Click here: http://www.globalmalayalam.com/catmain.php?cat=16

key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur