Breaking News

Trending right now:
Description
 
Feb 26, 2014

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരെ തോല്‌പ്പിക്കണം; കത്തോലിക്കസഭയുടെ ഇടയ ലേഖനം

image
കൊച്ചി: ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന നേതാക്കളെ തോല്‌പ്പിക്കണമെന്നു ആഹ്വാനവുമായി കത്തോലിക്കസഭയുടെ ഇടയ ലേഖനം.
കേരളത്തിലെ കത്തോലിക്കസഭയിലെ ബിഷപ്പുമാരുടെകൗണ്‍സിലായ കെസിബിസിയാണ്‌ ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്‌. കത്തോലിക്ക സഭ പരിസ്ഥിതി നിലപാടുകളില്‍ നിന്നു പുറത്തോട്ടു പോകുന്നുവെന്ന്‌ ഇതിനര്‍ത്ഥമില്ല മറിച്ചു മനുഷ്യനെ പരിഗണിക്കണം സഭ വ്യക്തമാക്കുന്നു.
എന്നാല്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയെ അനുകൂലിക്കുന്നില്ലെന്നും ഇടയ ലേഖനത്തില്‍ പ്രത്യേകം പറയുന്നു. കെസിബിസിക്ക്‌ ക്യത്യമായി രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും അത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ അതീതമാണെന്നും കെസിബിസി വക്താവ്‌ റവ.സ്റ്റീഫന്‍ അലത്തറ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ക്കും പരിഗണന നല്‌കുന്നവര്‍ക്കും ,മദ്യം, മയക്കുമരുന്ന്‌ തുടങ്ങിയ വിഷയങ്ങളില്‍ നിലപാടെടുക്കുന്നവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമെന്നു കെസിബിസി.