Breaking News

Trending right now:
Description
 
Feb 26, 2014

ട്രാറല്‍ഗോണില്‍ മലയാളി വിദ്യാര്‍ത്ഥി ക്യാപ്‌റ്റന്‍

image മെല്‍ബണ്‍: മെല്‍ബണിനു സമീപമുള്ള ട്രാറല്‍ഗോണ്‍ സെന്റ്‌ മൈക്കിള്‍സ്‌ കത്തോലിക്കാ സ്‌കൂളില്‍ മലയാളിയായ ആല്‍വിന്‍ ജോണ്‍ ക്യാപ്‌റ്റനായി തെരെഞ്ഞെടുക്കപ്പെട്ടു. പഠനത്തിലും പാഠ്യേതര വിഭാഗങ്ങളിലും പുലര്‍ത്തിയ മികവും സ്വഭാവമികവുമാണ്‌ ആറാം ക്ലാസുകാരനായ ആല്‍വിനെ ക്യാപ്‌റ്റനാക്കിയത്‌.

പാലാ ചുണ്ടച്ചേരി സ്വദേശി ജോണ്‍ ജോര്‍ജിന്റെയും ട്രാറല്‍ഗോണ്‍ പബ്ലിക്‌ ഹോസ്‌പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന മിനി ജോണിന്റെയും പുത്രനാണ്‌ ആല്‍വിന്‍ ജോണ്‍. സഹോദരന്‍ എബിന്‍ ജോണ്‍ ഇതേ സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌