Breaking News

Trending right now:
Description
 
Feb 25, 2014

എംഎവി സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ 2014 മെയ്‌ 3 മുതല്‍ മെല്‍ബണില്‍

Saji Mundakkan
image മെൽബൻ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2014 മെയ്‌ 3 മുതൽ 16 വരെ മെൽബണിലെ ഡാണ്ടിനോങ്ങ്, ക്ലേറ്റണ്‍ എന്നിവിടങ്ങളിലെ വിവിധ ഗ്രൌണ്ട്കളിലായി നടക്കപ്പെടും. വിജയിക്കുന്ന ടീമിന് 751 ഡോളറും ട്രോഫിയും സമ്മാനം ആയി ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 251 ഡോളറും ട്രോഫിയും സമ്മാനം ആയി ലഭിക്കും. 150 ഡോളർ ആണ് ടീം രജിസ്റ്റേഷൻ ഫീസ്‌. ഓസ്ട്രേലിയയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ടീമുകൾക്ക് കളികൾ ഒരു വീക്ക്‌എൻഡിൽ തന്നെ ക്രമീകരിക്കുന്നതാണ്. ടീം രെജിസ്റ്റർ ചെയ്യുവാൻ info@mavaustralia.com.au ഇമെയിലിലോ 0423 404 982 /0469 787 445 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. 

മലയാളികളുടെ പ്രത്യേകിച്ച് മലബാർ മേഖലയുടെ ആവേശം ആയ സെവൻസ് ഫുട്ബോളിന്‌ ഓസ്ട്രേലിയയിൽ വളരെ അധികം ആരാധകരാണ് ഉള്ളത്. എല്ലാ ശനിയാഴ്ചകളിലും സ്ഥിരമായി ഫുട്ബോൾ കളിക്കുന്ന മലയാളി ടീമുകൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ഇത് കണക്കിലെടുത്താണ് MAV ഇങ്ങനെ ഒരു മത്സരം സങ്കടിപ്പിക്കുന്നത്. MAV 2013ൽ നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റ് ഒരു വൻ വിജയം ആയിരുന്നു. പ്രശസ്ത സിനിമ താരം സുരേഷ് ഗോപി ആണ് വിജയികൾക്ക് സമ്മാനം നല്കുവാൻ എത്തിയത്.