Breaking News

Trending right now:
Description
 
Nov 05, 2012

വാടക ഗര്‍ഭപാത്രംതേടി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയിലേക്ക്‌

image വാടക ഗര്‍ഭപാത്രം തേടി ഇന്ത്യയില്‍ എത്തുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ക്കുവേണ്ടി ഇന്ത്യയില്‍ 200 വാടക ഗര്‍ഭധാരണങ്ങള്‍ നടന്നതായി പഠനത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇതു 179 ആയിരുന്നു. 2010-ല്‍ 96 എണ്ണവും. ഓസ്‌ട്രേലിയയിലെ സരെഗസി ഓസ്‌ട്രേലിയ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ വാടക ഗര്‍ഭപാത്രത്തിന്‌ ഏറ്റവും സാധ്യതയുള്ള രാജ്യമായി കണക്കാക്കുന്നത്‌ ഇന്ത്യയെയാണ്‌. കുറഞ്ഞ ചെലവാണ്‌ പ്രധാന കാരണം. വാടക ഗര്‍ഭധാരണത്തിന്‌ ഓസ്‌ട്രേലിയയില്‍ കര്‍ശന നിയമങ്ങളുള്ളതാണ്‌ മറ്റൊരു കാരണം. ഇന്ത്യയില്‍ ഇതിനു 40 ലക്ഷം രൂപാ ചെലവു വരുമ്പോള്‍ യുഎസില്‍ ഒരു കോടിവേണം.