Breaking News

Trending right now:
Description
 
Nov 05, 2012

കൈക്കുഞ്ഞുമായെത്തി ശ്വേതാ മേനോന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി

image 2011-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ ജേതാക്കള്‍ക്ക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്‌. മികച്ച നടനുള്ള പുരസ്‌കാരം ദിലീപും (വെള്ളരിപ്രാവിന്റെ ചങ്ങാതി), മികച്ച നടിക്കുള്ള പുരസ്‌കാരം ശ്വേതാ മേനോനും (സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍) ഏറ്റുവാങ്ങി. കൈക്കുഞ്ഞുമായെത്തിയാണ്‌ ശ്വേത അവാര്‍ഡ്‌ സ്വീകരിച്ചത്‌.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം രഞ്‌ജിത്തും (ഇന്ത്യന്‍ റുപ്പി), മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലെസിയും (പ്രണയം) ഏറ്റുവാങ്ങി. 

മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ജഗതി ശ്രീകുമാറിന്‌ വേണ്ടി ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. മികച്ച ഗാനരചയിതാവ്‌ ശ്രീകുമാരന്‍ തമ്പി (നായിക), മികച്ച രണ്ടാമത്തെ നടന്‍ ഫഹദ്‌ ഫാസില്‍ (ചാപ്പാ കുരിശ്‌), മികച്ച രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ, മികച്ച സംഗീത സംവിധായകന്‍ ശരത്‌ (ഇവന്‍ മേഘരൂപന്‍), മികച്ച തിരകഥാകൃത്തുക്കള്‍ ബോബി-സഞ്‌ജയ്‌ (ട്രാഫിക്‌) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 

മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാര്‍, വി.എസ്‌.ശിവകുമാര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രിയദര്‍ശന്‍, മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.