Breaking News

Trending right now:
Description
 
Nov 05, 2012

ആപ്പിള്‍ മിനി ഐ പാഡ്‌ ചൂടപ്പം പോലെ, ആദ്യ മൂന്നു ദിവസം
വിറ്റഴിഞ്ഞത്‌ 30 ലക്ഷം

image ആപ്പിളിന്റെ ഐപാഡ്‌ മിനി പുറത്തിറങ്ങി മൂന്നു ദിവസത്തിനകം 30 ലക്ഷം എണ്ണം വിറ്റഴിഞ്ഞു. നവംബര്‍ രണ്ടിനാണ്‌ ഐപാഡ്‌ മിനി ആദ്യമായി ഉപയോക്താക്കളുടെ കൈയിലെത്തിയത്‌. ഒക്ടോബര്‍ 26-ന്‌ പ്രീഓര്‍ഡറുകള്‍ സ്വീകരിച്ച കമ്പനി മൂന്നു ദിവസം മുമ്പാണ്‌ പുതിയ ഡിവൈസ്‌ വിപണിയിലെത്തിച്ചത്‌. ആദ്യ ആഴ്‌ചയില്‍ പതിനഞ്ചു ലക്ഷം ഐപാഡ്‌ മിനി വില്‍ക്കുമെന്നാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌.

ഈ വര്‍ഷാവസാനത്തോടെ അന്‍പതു ലക്ഷം മുതല്‍ 70 ലക്ഷം വരെ ഐ പാഡുകള്‍ വിറ്റഴിക്കാനാകുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ. 

ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പായ എ6എക്‌സ്‌ ആണ്‌ ഐപാഡ്‌ മിനിയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എച്ച്‌ഡി ഫ്രന്റ്‌ കാമറയും പത്തു മണിക്കൂര്‍ വരെ ബാറ്ററി ലൈഫുമുള്ളതാണ്‌ പുതിയ ഐപാഡ്‌ മിനി. മുന്‍ ഐപാഡുകളേക്കാള്‍ വൈ-ഫൈ മികച്ചതാണ്‌ മിനിയില്‍.

ഏഴിഞ്ച്‌ വലിപ്പമുള്ള ഐപാഡുകള്‍ വിജയമാകില്ലെന്നായിരുന്നു ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്‌സ്‌ കരുതിയത്‌. അതുകൊണ്ടുതന്നെ മിനി വികസിപ്പിച്ചെടുത്ത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിപണിയിലെത്തിയില്ല. അതേസമയം ആമസോണും മറ്റും ഈ വലിപ്പത്തിലുള്ള ടാബ്‌ലറ്റുകള്‍ വിപണിയിലിറക്കി വിജയം കൊയ്‌തു. ജോബ്‌സിന്റെ മരണത്തിനു ശേഷം വിപണിയിലെത്തുന്ന പ്രധാന ഉത്‌പന്നമാണിത്‌. 

keywords: technogy, Apple, iPad, iPad Mini, Steve Jobs, Amazone, Tablet Computer, Amazone Kindle fire, wi-fi,