Breaking News

Trending right now:
Description
 
Feb 22, 2014

110-ാംനാള്‍ ക്രാഫ്‌റ്റ്‌ സമരം അവസാനിച്ചു

image


തൃശൂര്‍: 110 ദിവസം നീണ്ട ക്രാഫ്‌റ്റ്‌ സമരം അവസാനിച്ചു. യു.എന്‍.എയുടെ ഇതുവരെയുള്ള സമരത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള സമരമായിരുന്നു ഇത്‌. പുറത്താക്കിയ നഴ്‌സുമാര്‍ക്ക്‌ മാര്‍ച്ച്‌ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്നു തീരുമാനമായി. മുന്‍കാല പ്രാബല്യത്തോടെ മിനിമം വേതനം നല്‌കും. സമരം ചെയ്‌തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യു.എന്‍.എ അംഗീകരിച്ചു. പകരമായി ആശുപത്രിക്കെതിരെയുള്ള യു.എന്‍.എയുടെ വാളുകളിലെ പോസ്‌റ്റുകള്‍ നീക്കം ചെയ്യാനും ഇന്നു ചേര്‍ന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ അംഗീകാരമായി.

കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ ഒരുവര്‍ഷത്തേക്ക്‌ നിയമിച്ചതിനുശേഷം പിരിച്ചു വിടുന്ന രീതിയാണ്‌ ക്രാഫ്‌റ്റ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ചിരുന്നത്‌. ഇതിനെ ചോദ്യം ചെയ്‌തു യു.എന്‍.എ നേതൃത്വം എത്തിയതോടെയാണ്‌ പ്രശ്‌നങ്ങള്‍ രൂക്ഷമായത്‌.
കൂടാതെ മിനിമം വേതനം അടക്കമുള്ള വിഷയങ്ങളില്‍ മാനേജ്‌മെന്റ്‌ ഇരട്ടത്താപ്പ്‌ രീതികളാണ്‌ പിന്‍തുടര്‍ന്നിരുന്നത്‌.

സമരത്തെ തകര്‍ക്കാന്‍ പലവിധത്തിലുള്ള നീക്കങ്ങളാണ്‌ മാനേജ്‌മെന്റു നടത്തിയത്‌. സമര നേതൃത്വത്തിന്‌ മാവോയിസ്‌റ്റു ബന്ധം വരെ ആരോപിച്ചിരുന്നു. ഡോ. സലാഹുദ്ദിന്‍, മുന്‍ ജഡ്‌ജി ഫൈസല്‍, ഡി.വൈ.എസ്‌.പി വാഹിദ്‌ എന്നിവരാണ്‌ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ മുന്‍കൈ എടുത്തത്‌.