Breaking News

Trending right now:
Description
 
Nov 05, 2012

പുതിയ ഐറോം പായ്‌ക്കുകള്‍ക്കൊപ്പം അന്താരാഷ്‌ട്ര റോമിംഗ്‌ ഓഫറുമായി ഐഡിയ

image

യുകെ, യുഎസ്‌, യുഎഇ, ഏഷ്യ & യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുമ്പോള്‍ വോയ്‌സിലും ഡേറ്റാ സര്‍വീസുകളിലും 75% വരെ ഡിസ്‌കൗണ്ട്‌ 

വിദേശത്ത്‌ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത്‌ കൂടുതല്‍ ആദായകരമാക്കിക്കൊണ്ട്‌ പ്രമുഖ മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍ ഐറോം എന്ന പേരില്‍ പ്രത്യേക അന്താരാഷ്‌ട്ര റോമിംഗ്‌ ഓഫറുകള്‍ക്ക്‌ തുടക്കം കുറിച്ചു. വോയ്‌സ്‌, ഡേറ്റാ സര്‍വീസുകളുടെ ഉപയോഗത്തില്‍ 75% വരെ ഡിസ്‌കൗണ്ട്‌ ലഭ്യമാക്കുന്നതാണ്‌ ഐറോം പായ്‌ക്കുകള്‍.

ലോകത്തിലെ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന രാജ്യങ്ങളായ യുഎഇ, യുഎസ്‌എ, സിംഗപ്പുര്‍, യുകെ, തായ്‌ലാന്‍ഡ്‌, ചൈന, ജര്‍മ്മനി, ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ശ്രീലങ്ക, ഹോങ്കോംഗ്‌, ഇറ്റലി തുടങ്ങി 37 രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന ഐഡിയ പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്ക്‌ ഐറോം ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഓഫറിന്റെ പ്രാബല്യം ആക്‌ടിവേറ്റ്‌ ചെയ്യുന്ന തീയതി മുതല്‍ 30 ദിവസമായിരിക്കും. 

ഇന്‍കമിംഗ്‌ കോളുകള്‍, ഔട്ട്‌ഗോയിംഗ്‌ കോളുകള്‍, എസ്‌എംഎസ്‌, ഡേറ്റാ തുടങ്ങിയ അന്താരാഷ്‌ട്ര റോമിംഗ്‌ സര്‍വീസുകളിന്മേല്‍ ഐഡിയ ഐറോം പായ്‌ക്കിന്‌ പ്രത്യേക നിരക്കുകളാണ്‌ ബാധകമാവുക. 500 രൂപയുടെ ഐറോം പായ്‌ക്ക്‌ നിലവിലുള്ള നിരക്കിന്മേല്‍ 35 ശതമാനവും 1400 രൂപയുടേത്‌ 60 ശതമാനവും ഡിസ്‌കൗണ്ട്‌ നല്‍കും. 5000 രൂപയുടെ ഐറോം പായ്‌ക്കാണ്‌ നിലവിലുള്ള നിരക്കിന്മേല്‍ 75 ശതമാനം ഡിസ്‌കൗണ്ട്‌ നല്‍കുന്നത്‌ 

ഇതിന്‌ പുറമേ ഡേറ്റ റോമിങ്ങിന്‌ മാത്രമായുള്ള ഐറോം പായ്‌ക്കും യുഎസ്‌എ യിലേക്കു യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടി നിലവിലുള്ള നിരക്കിന്മേല്‍ 90% വരെ ഡിസ്‌കൗണ്ട്‌ വാഗ്‌ദാനം ചെയ്യുന്ന പ്രത്യേക ഐറോം പായ്‌ക്കും ഐഡിയ വിപണിയിലെത്തിച്ചിട്ടുണ്ട്‌.