Breaking News

Trending right now:
Description
 
Nov 05, 2012

സമരം തീര്‍ന്നതിനു ശേഷം നടക്കുന്ന തൊഴില്‍ പീഡനത്തെക്കുറിച്ച്‌ അറിവില്ലെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍ പിള്ള

image തിരുവനന്തപുരം: കോതമംഗലം സമരം തീര്‍ന്നതിനു ശേഷം നടന്ന തൊഴില്‍ പീഡനം ആരും ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍പിള്ള. ഗ്ലോബല്‍ മലയാളം കണ്ടെത്തിയ രീതിയില്‍ പീഡനം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത്‌ മന്ത്രിതലത്തില്‍ നടത്തിയ എഗ്രിമെന്റിന്റെ ലംഘനമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അവിടെ സമരത്തിനു മുന്‍കൈ എടുത്തത്‌ ഐഎന്‍എ എന്ന സ്വതന്ത്ര സംഘടനയാണെന്നും എന്നാല്‍ ഈ സമരത്തില്‍ ഇടപ്പെട്ടയാള്‍ എന്ന നിലയില്‍ അവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച്‌ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

വിഷയങ്ങള്‍ പഠിക്കുന്നതിനായി രൂപികരിച്ച സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച നിലയ്‌ക്ക്‌ അടിയന്തരമായി ഈ വിഷയത്തില്‍ മന്ത്രിതല യോഗം വിളിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.



To read the complete series on Kothamangalam Nurses Strike published by Global Malayalam Click here: http://www.globalmalayalam.com/catmain.php?cat=16

key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur