Breaking News

Trending right now:
Description
 
Feb 20, 2014

ഉഗ്മയുടെ 'ആരോഗ്യരത്‌ന' പുരസ്‌കാരം ഡോ. ജോര്‍ജ്‌ തയ്യിലിന്‌

image ജര്‍മന്‍ മലയാളി സംഘടനകളുടെ കൂട്ടായ്‌മയായ ഉഗ്മ 'ആരോഗ്യരത്‌ന' പുരസ്‌കാരം കോട്ടയം കുറുപ്പുന്തറ സ്വദേശിയായ കാര്‍ഡിയോളജിസ്റ്റ്‌ ഡോ.ജോര്‍ജ്‌ തയ്യിലിന്‌. ആരോഗ്യരംഗത്തെ മികച്ച സംഭാവനകള്‍ക്കും ഗ്രന്ഥ രചനയ്‌ക്കുമാണ്‌ അദ്ദേഹത്തിന്‌ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്‌.

ജര്‍മനിയിലെ മ്യൂണിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു വൈദ്യശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. ജോര്‍ജ്‌ തയ്യില്‍ ഓസ്‌ട്രിയ കാര്‍ഡിയോളജി നാഷണല്‍ ബോര്‍ഡിന്റെ കീഴില്‍ വിദഗ്‌ധ പരിശീലനം നടത്തി. സ്‌പെഷാലിറ്റി ഫെലോഷിപ്പും അമേരിക്കന്‍ കോളജ്‌ ചെസ്റ്റ്‌ ഫിസിഷന്‍സിന്റെ ഫെലോഷിപ്പിനും ലഭിച്ചിട്ടുണ്ട്‌. അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളജിയുടെ പരമോന്നത ബഹുമതിയായ 'ഫെലോഷിപ്പ്‌ ഓഫ്‌ ദി അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളജി' യും ലഭിച്ചിച്ചിട്ടുണ്ട്‌.

സ്‌ത്രീകളും ഹൃദ്രോഗവും, ഹൃദ്രോഗം: മുന്‍ കരുതലും ചികിത്സയും, ഹാര്‍ട്ട്‌ അറ്റാക്ക്‌ : ഭയപ്പെടാതെ ജീവിക്കാം എന്നീ പുസ്‌തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ കാര്‍ഡിയോളജിസ്റ്റുകളുടെ സംഘടനയായ 'ഇന്ത്യന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളജിയുടെ സംസ്ഥാന പ്രസിഡന്റാണ്‌ ഇദ്ദേഹം. ഭാര്യ: ഡോ. ശുഭ ജോര്‍ജ്‌.

അവാര്‍ഡ്‌ ദാനം 26 ന്‌ തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.