Breaking News

Trending right now:
Description
 
Nov 05, 2012

ഡബ്ലിയു.എം.സി അയര്‍ലന്‍ഡ്‌ പ്രോവിന്‍സ്‌ കലോത്സവം 2012 സമാപിച്ചു

image വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രോവിന്‍സ്‌ നടത്തിയ കലോത്സവം 2012 സമാപിച്ചു. ഡബ്ലിന്‍ ഫെയര്‍ വ്യൂ സ്‌ട്രാന്‍ടിലെ ഔര്‍ ലേഡി ഹാളിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്‌. പരിപാടികള്‍ ഫാ. ആന്റണി നല്ലുകുന്നേല്‍ ഉദ്‌ഘാടനം ചെയ്‌തു. 

സബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായി ആക്‌ ഷന്‍ സോംങ്‌, കളറിംഗ്‌, ഫാന്‍സി ഡ്രസ്സ്‌, പ്രസംഗം, കവിതാപാരായണം, ലളിതഗാനം, ഡ്രോയിംഗ്‌ തുടങ്ങിയ മത്സരങ്ങളില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു.


ജൂനിയര്‍ വിഭാഗത്തില്‍ ജോസഫ്‌ ചെറിയാന്‍, സീനിയര്‍ വിഭാഗത്തില്‍ ജേക്കബ്‌ ജോയല്‍, സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ജോസഫൈന്‍ ജിജോ എന്നിവരെ കലാ പ്രതിഭയായും ജൂനിയര്‍ വിഭാഗത്തില്‍ വയലിന്‍ സാറാ തോമസ്‌, സീനിയര്‍ വിഭാഗത്തില്‍ സപ്‌താ രാമന്‍ നമ്പൂതിരി എന്നിവരെ കലാതിലകമായും തെരഞ്ഞെടുത്തു.

വി.ഡി.രാജന്‍, അജിത്‌ കേശവന്‍, ജിഷ അനീഷ്‌, ശ്യാം ഇസാദ്‌, ജിഷ (സോള്‍ ബീട്‌സ്‌), മാത (സെലസ്റ്റിയന്‍സ്‌), ആയി ബേസില്‍ സ്‌കറിയ, അജിത്‌ കേശവന്‍, കിരണ്‍, ഫാദര്‍ ആന്റണി നല്ലുകുന്നേല്‍, ഫാദര്‍ ജോബി സ്‌കറിയ, സിംസണ്‍, ദീപു വിധി കര്‍ത്താക്കള്‍.

മത്സര വിജയികള്‍ക്ക്‌ ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌ നടക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന്‌ ഡബ്ലിയു.എം.സി ഭാരവാഹികള്‍ അറിയിച്ചു.