Breaking News

Trending right now:
Description
 
Feb 20, 2014

ജംഗ്‌ളീ ഡോട്ട്‌കോമില്‍ ഇനി പ്രീ ഓണ്‍ഡ്‌ ഉത്‌പന്നങ്ങളും

image
പ്രമുഖ കംപാരിസണ്‍ ഷോപ്പിംഗ്‌ വെബ്‌സൈറ്റായ ജംഗ്‌ളീ ഡോട്ട്‌കോമില്‍ (www.junglee.com) പുതിയ ഉത്‌പന്നങ്ങള്‍ക്കൊപ്പം ഇനിമുതല്‍ പ്രീ ഓണ്‍ഡ്‌ ഉത്‌പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. പ്രമുഖ ക്ലാസിഫെഡ്‌സ്‌ വെബ്‌സൈറ്റായ ക്വികര്‍ ഡോട്ട്‌കോമുമായുള്ള (www.quikr.com) സഹകരണത്തിലൂടെയാണ്‌ ഇത്‌ സാധ്യമാകുന്നത്‌.
ജംഗ്‌ളീ ഡോട്ട്‌കോമിലെ പ്രൊഡക്‌റ്റ്‌ പേജുകളില്‍ �റിലേറ്റഡ്‌ പ്രൊഡക്‌റ്റ്‌ ലിസ്റ്റിംഗ്‌� എന്ന വിഭാഗങ്ങളിലാണ്‌ പുതിയ സേവനം ലഭ്യമാവുക. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിലുള്ള ഉത്‌പന്നങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ക്വികര്‍ സേവനം ലഭ്യമാകുന്നത്‌. ഉടനെതന്നെ കൂടുതല്‍ വിഭാഗങ്ങളിലേക്ക്‌ ജംഗ്‌ളീ ഡോട്ട്‌കോം ക്വികര്‍ സേവനം വ്യാപിപ്പിക്കുന്നതാണ്‌.
ഇരുപത്തഞ്ച്‌ വിഭാഗങ്ങളിലായി 1600 ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകളും അന്‍പതിനായിരം നിയര്‍ബൈ സ്റ്റോറുകളുമായി 30 ദശലക്ഷം ലിസ്‌റ്റിംഗുകളാണ്‌ ജംഗ്ലീഡോട്ട്‌കോമിലുളളത്‌. ഏത്‌ ഉത്‌പന്നവും കണ്ടെത്താനും നിരക്കുകള്‍ താരതമ്യം ചെയ്യാനും റിവ്യൂകള്‍ വായിക്കാനും ഏറ്റവുമടുത്ത സെല്ലറെ കണ്ടെത്താനും ജംഗ്ലീഡോട്ട്‌കോം സഹായകമാകും. പ്രതിമാസം പത്തു ദശലക്ഷം സന്ദര്‍ശകരുള്ള ജംഗ്ലീ ഡോട്ട്‌കോമിന്‌ 4.2 ദശലക്ഷം ഫേയ്‌സ്‌ബുക്ക്‌ ഫാന്‍സുണ്ട്‌. ഇന്ത്യയിലെ ഏറ്റവും മികച്ച കംപാരിസണ്‍ വൈബ്‌സൈറ്റായി ജംഗ്ലീഡോട്ട്‌കോമിനെ കോംസ്‌കോര്‍ തെരഞ്ഞെടുത്തിരുന്നു.