Breaking News

Trending right now:
Description
 
Feb 20, 2014

കേരളത്തില്‍നിന്നുള്ള അഞ്ചുപേര്‍ക്ക്‌ ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌

Johnson Punchakonam
image

യുണൈറ്റഡ സ്റ്റെറ്റ്സ് ഇന്ത്യ എജൂക്കേഷൻ ഫൌണ്ടേഷനും, അമേരിക്കൻ ഗവണ്‍മെന്റും സംയുക്തമായി നടത്തുന്ന ഐ. എൽ.ഇ.പി ( ഇന്റർ നാഷണൽ ലീഡഴ്സ് ഓഫ് എജൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുവാനുള്ള ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന് കേരളത്തിൽ നിന്നും അഞ്ചു പേർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും ഏഴുപേർ അർഹത നേടി. വിവിധ ലോക രാജ്യങ്ങളിൽ നിന്നും മൊത്തം 64 പേർ ഈ വർഷം ഫെലോഷിപ്പിന് അർഹാരായിട്ടുണ്ട്.

  1. ദേവി എം (SJ HSS, കോതമംഗലം)
  2. സന്തോഷ്‌ കുമാർ എ.വി (ഉദിനൂർ സെൻട്രൽ UPS , കാസർഗോഡ്) 
  3. റിയാസ് പി ഡി. (ജി ജി HSS വണ്ടൂർ, മലപ്പുറം)
  4. തോമസ്‌ പി വി (കേന്ദ്രീയ വിദ്യാലയം, മലപ്പുറം)
  5. ബോബി ജോസ് (JMB HS , ഇരങ്ങാലക്കുട) എന്നിവരാണ് അർഹരായത്.

ജനുവരി അഞ്ചു മുതൽ മെയ്‌ 14 വരെ വാഷിങ്ങ്ടണ്‍ ഡി. സി യിലും, അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുമായി നടക്കുന്ന ഇന്റർനാഷണൽ ലീഡഴ്സ് ഓഫ് എജൂക്കേഷൻ പ്രോഗ്രാമിൽ ഇവർ പങ്കെടുക്കും.

അമേരിക്കൻ ബ്യുറോ ഓഫ് എജൂക്കേഷൻ ആൻഡ്‌ കൾച്ചറൽ അഫയെർസ്(ECI) യുടെ സഹകരണത്തോടെ ഇന്റർനാഷണൽ റിസേർച്ച്‌ ആൻഡ്‌ എക്ക്സ്ചേഞ്ചു (IREX) ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.

യുണൈറ്റഡ സ്റ്റെറ്റ്സ് ഇന്ത്യ എജൂക്കേഷൻ ഫൌണ്ടേഷനാണ് ഇന്ത്യയിലെ ഈ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിന്റെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നത്. പ്രൊഫഷനൽ എക്സാം, ടെലഫോണിക് ഇന്റർവ്യു, ടോഫൽ (TOFEL), എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അമേരിക്കയിലെ വിദ്യാഭ്യാസ രീതികൾ അടുത്തറിയുക, ക്ലാസുകൾ കൈകാര്യം ചെയ്യുക, അമേരിക്കയിലെ അധ്യാപകരുമായി ചർച്ചകൾ, സംവാദം, തുടങ്ങിയവയ്ക്ക് നേതൃത്വം നല്കുക , ഇന്ത്യൻ വിദ്യാഭ്യാസ രീതികളുമായി താരതമ്യപ്പെടുത്തി പ്രഭാഷണങ്ങൾ നടത്തുക എന്നിവയാണ് പ്രാധാന പരിപാടികൾ.