Breaking News

Trending right now:
Description
 
Feb 20, 2014

2014-ല്‍ സാംസങിന്റെ പുതിയ കര്‍വ്‌ഡ്‌ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടിവി

image

ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ 2014- ലേക്കുള്ള തങ്ങളുടെ പുതുനിര ഉല്‍പന്നങ്ങള്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ നടക്കുന്ന സാംസങ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ ഫോറത്തില്‍ അവതരിപ്പിച്ചു. 



കര്‍വ്‌ഡ്‌ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടിവികളുടെ പുതുനിരയാണ്‌ ടിവി വിഭാഗത്തില്‍ സാംസങ്‌ അവതരിപ്പിക്കുന്നത്‌. ദൃശ്യങ്ങള്‍ക്ക്‌ പനോരമിക്‌ ചാരുത നല്‍കുന്ന ഈ ടിവി മുറിയുടെ ഏത്‌ കോണില്‍ നിന്ന്‌ നോക്കിയാലും മികച്ച ദൃശ്യാനുഭവം നല്‍കും. ഓട്ടോ ഡെപ്‌ത്‌ എന്‍ഹാന്‍സര്‍ ഫീച്ചറിലൂടെ കണ്ണടയില്ലാതെ തന്നെ 3ഡി ഇഫക്‌ട്‌ ലഭിക്കും. 55, 65, 78 ഇഞ്ച്‌ സ്‌ക്രീന്‍ വലിപ്പങ്ങളില്‍ കര്‍വ്‌ഡ്‌ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടിവി ലഭ്യമാണ്‌.



യുഡി 590 സീരീസില്‍പെട്ട അള്‍ട്രാ ഹൈ ഡെഫനിഷന്‍ മോണിട്ടറാണ്‌ സാംസങ്‌ ഫോറത്തിലെ മറ്റൊരു ശ്രദ്ധേയമായ ഉല്‍പന്നം. നിലവിലുള്ള ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേകളെക്കാള്‍ നാലിരട്ടി മികച്ച റെസല്യൂഷന്‍ ആണ്‌ ഈ മോഡല്‍ വാഗ്‌ദാനം ചെയ്യുന്നത്‌. സാധാരണ മോണിട്ടറുകളുടെ 64 ഇരട്ടി അധികം നിറങ്ങളാണ്‌ ഈ മോണിട്ടര്‍ നിങ്ങള്‍ക്ക്‌ ലഭ്യമാക്കുക.

കൂടുതല്‍ ഉള്‍ത്തള സൗകര്യങ്ങളുള്ള ഫുഡ്‌ ഷോകേസ്‌ റെഫ്രിജറേറ്റര്‍, അടുത്ത തലമുറ വാഷിംഗ്‌ മെഷീന്‍ ഡബ്ലിയുഎ4000എച്ച്‌എച്ച്‌, ട്രയാംഗുലര്‍ ഡിസൈന്‍ മാതൃകയിലുള്ള എആര്‍7000 എയര്‍ കണ്ടീഷണര്‍, പുതിയ പ്രിന്റര്‍ സീരീസ്‌ സാംസങ്‌ എക്‌സ്‌പ്രസ്‌ സി410, സി460, ഏറ്റവും പുതിയ ടാബ്‌ലെറ്റ്‌ സീരീസ്‌ ഗാലക്‌സി നോട്ട്‌ പ്രൊ, പുതിയ കാമറ എന്‍എക്‌സ്‌30 എന്നീ പുതുമകളും സാംസങ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ ഫോറത്തില്‍ അവതരിപ്പിച്ചു. ഈ ഉല്‍പന്ന നിരകളെല്ലാം ദക്ഷിണപൂര്‍വേഷ്യയിന്‍ മേഖലയെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ളതാണ്‌. ഈ വര്‍ഷംതന്നെ ഈ പുതിയ ഉല്‍പന്നങ്ങള്‍ എല്ലാം ഇന്ത്യയടക്കമുള്ള വിപണികളില്‍ ലഭ്യമാകും.