Breaking News

Trending right now:
Description
 
Feb 20, 2014

2013-ല്‍ സ്വര്‍ണത്തിന്‌ ചൈനയിലും ഇന്ത്യയിലും വര്‍ദ്ധിച്ച ഡിമാന്‍ഡ്‌

ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 21 ശതമാനം വളര്‍ച്ച
image ചൈനയിലേയും ഇന്ത്യയിലേയും വര്‍ദ്ധിച്ച ഡിമാന്‍ഡ്‌ മൂലം കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വില്‍പ്പന പുതിയ റിക്കാര്‍ഡിട്ടു. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം വിറ്റഴിയുന്ന വിപണി ചൈനയാണ്‌. പടിഞ്ഞാറന്‍ രാജ്യങ്ങളിലും സ്വര്‍ണത്തിന്‌ ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചു, പ്രത്യേകിച്ച്‌ അമേരിക്കയില്‍. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, നാണയം എന്നിവയ്‌ക്കെല്ലാം ഏറെ ആവശ്യക്കാരുണ്ടായി.

2013-ല്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ 21 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍, ഇടിഎഫ്‌ വഴിയുള്ള പുറത്തേയ്‌ക്ക്‌ ഒഴുകിയത്‌ 881 ടണ്‍ ആയിരുന്നു. അതുകൊണ്ട്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നെറ്റ്‌ ഡിമാന്‍ഡ്‌ ഈ വര്‍ഷം 15 ശതമാനം കുറഞ്ഞ്‌ 3756 ടണ്ണിലെത്തി.

സ്വര്‍ണക്കട്ടിയിലും നാണയത്തിലുമുള്ള ആഗോള വാര്‍ഷിക നിക്ഷേപം കഴിഞ്ഞ വര്‍ഷം 1289 ടണ്‍ ആയിരുന്നത്‌ ഈ വര്‍ഷം 28 ശതമാനം വര്‍ദ്ധിച്ച്‌ 1654 ടണ്‍ ആയി. 1992-ല്‍ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ ഡാറ്റാ സീരിസ്‌ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്‌.

കഴിഞ്ഞ വര്‍ഷം ചൈനയും ഇന്ത്യയും സ്വര്‍ണക്കട്ടിയിലും നാണയത്തിലും നടത്തിയ നിക്ഷേപം യഥാക്രമം 38 ശതമാനവും 16 ശതമാനവും വര്‍ദ്ധിച്ചു. അളവിന്റെ കാര്യത്തില്‍ ചെറിയ വിപണിയാണെങ്കിലും അമേരിക്കയില്‍ സ്വര്‍ണക്കട്ടിക്കും നാണയത്തിനുമുള്ള ഡിമാന്‍ഡ്‌ 26 ശതമാനം വര്‍ദ്ധിച്ച്‌ 68 ടണ്ണിലെത്തി. ടര്‍ക്കിയില്‍ 113 ശതമാനം വര്‍ദ്ധനയുമായി 102 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്‌.