Breaking News

Trending right now:
Description
 
Feb 19, 2014

സീഫ്രഷ്‌ ഇന്നു വിപണിയിലെത്തും

image കടലില്‍ നിന്നു തീന്‍മേശയിലെത്തുന്നതുവരെ മത്സ്യങ്ങളുടെ പരിശുദ്ധിയും രുചിയും പോഷകമൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന സീഫ്രഷ്‌ ഇന്നു വിപണിയിലെത്തും. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌റ്റ്‌) എന്‍എഐപി-ആര്‍എച്ച്‌എസ്‌എസ്‌പി പദ്ധതിയുടെ സാങ്കേതിക വിദ്യയിലും മേല്‍നോട്ടത്തിലുമാണ്‌ സീഫ്രഷ്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌. അന്തര്‍ദേശീയ ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഡ്രസ്‌ ചെയ്‌ത്‌ നൂതനമായ പായ്‌ക്കിംഗില്‍ എത്തുന്ന സീഫ്രഷ്‌ നേരിട്ട്‌ പാചകം ചെയ്‌ത്‌ ഉപയോഗിക്കാം. മത്സ്യം പിടിക്കുന്നതിലും തുടര്‍ന്ന്‌ കൈകാര്യം ചെയ്യുന്നതിലും സിഫ്‌റ്റിന്റെ സാങ്കേതിക നിര്‍ദേശങ്ങള്‍ പാലിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നുമാണ്‌ സീഫ്രഷിനുള്ള മത്സ്യങ്ങള്‍ സംഭരിക്കുന്നത്‌. ശാസ്‌ത്രീയ പരിശീലനം നേടിയ മത്സ്യത്തൊഴിലാളികളായ സ്‌ത്രീകള്‍ വിദഗ്‌ധരുടെ മേല്‍നോട്ടത്തില്‍ മത്സ്യം വെട്ടി വൃത്തിയാക്കി പ്രത്യേക ട്രേകളിലാക്കിയാണ്‌ വിപണനത്തിന്‌ തയാറാക്കുന്നത്‌. എറണാകുളം നഗരത്തിലെ പ്രധാന നിരത്തുകളില്‍ പ്രത്യേകം രൂപകല്‍പന ചെയ്‌ത കിയോസ്‌കുകള്‍ വഴിയാകും സീഫ്രഷിന്റെ വില്‌പന.