Breaking News

Trending right now:
Description
 
Feb 19, 2014

കൊച്ചി വിമാനത്താവളത്തില്‍ തല്‍സമയ വീസ

image കൊച്ചി വിമാനത്താവളത്തില്‍ 11 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ തല്‍സമയ വീസ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുതുടങ്ങി. ജപ്പാന്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്‌, ഫിലിപ്പീന്‍സ്‌, ലാവോസ്‌, കംബോഡിയ, മ്യാന്‍മാര്‍, ഫിന്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ്‌ തത്‌സമയ വീസ നല്‌കുന്നത്‌. സിംഗിള്‍ എന്‍ട്രി വ്യവസ്ഥയില്‍ പരമാവധി 30 ദിവസത്തേക്കാണ്‌ വീസ കൊടുക്കുന്നത്‌. കൊച്ചി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ആഗമനഭാഗത്ത്‌ എമിഗ്രേഷന്‍ വിഭാഗത്തിനടുത്ത്‌ ഇതിനായി ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഐപിഎസ്‌ ഉദ്യോസ്ഥനാണ്‌ ഇതിന്റെ തലപ്പത്തുള്ളത്‌. ചികിത്സ, ബിസിനസ്‌ ട്രിപ്പ്‌, വിനോദസഞ്ചാരം, ബന്ധുസന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വരുന്നവര്‍ക്കാണ്‌ ഇതിന്റെ സേവനം കിട്ടുന്നത്‌. ആറു മാസത്തില്‍ കുറയാതെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്‌, മടക്കയാത്ര ടിക്കറ്റ്‌, ഹോട്ടല്‍ ബുക്കിംഗ്‌ രേഖ, രണ്ടു ഫോട്ടോ എന്നിവയാണു ഹാജരാക്കേണ്ടത്‌. 60 അമേരിക്കന്‍ ഡോളറാണു ഫീസ്‌. ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ രണ്ടു തവണ മാത്രമേ ഈ വീസ കിട്ടുകയുള്ളൂ. വീസകള്‍ തമ്മിലുള്ള കുറഞ്ഞ കാലാവധി രണ്ടുമാസമാണ്‌. ഭാരതസര്‍ക്കാരിന്റെ നിരോധിത പട്ടികയില്‍പെടാത്തവരായിരിക്കണം. ഡിപ്ലോമാറ്റിക്‌-ഒഫീഷ്യല്‍ പാസ്‌പോര്‍ട്ടുകാര്‍ക്ക്‌ ഈ സൗകര്യം കിട്ടില്ല. 30 ദിവസത്തില്‍ കൂടുതല്‍ കാലാവധിക്കുള്ള വീസ വേണ്ടവര്‍ എംബസി വഴി അപേക്ഷിക്കണം.