Breaking News

Trending right now:
Description
 
Feb 18, 2014

അമ്മ ഈ മകളോട്‌ ക്ഷമിക്കുമോ? അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗായത്രിയുടെ വെളിപ്പെടുത്തല്‍ അവഗണിച്ച്‌ അമൃതാനന്ദമയി മഠം

image

ഹോളി ഹെല്‍: മാതാ അമൃതാനന്ദമയി മഠത്തിലെ പ്രധാനിയും ഇരുപതു വര്‍ഷം അമൃതാനന്ദമയിയുടെ സന്തത സഹചാരിയുമായ ഗായത്രി എന്ന ഗെയ്‌ല്‍ ട്രെഡ്വല്‍ എന്ന ശിഷ്യയുടെ വിവാദ പുസ്‌തകത്തെ അവഗണിച്ചു അമൃതാനന്ദമയി മഠം. സോഷ്യല്‍ മീഡിയകളില്‍ ഹോളി ഹെല്‍: എ മെമയര്‍ ഓഫ്‌ ഫെയ്‌ത്‌,ഡിവോഷന്‍ ആന്‍ഡ്‌ പ്യൂര്‍മാഡ്‌നെസെ( വിശുദ്ധ നരകം വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ്‌) എന്ന പുസ്‌തകത്തിലെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ മഠം പുസ്‌തകത്തെയും പുസ്‌തക ചര്‍ച്ചകളെയും കണ്ടില്ലെന്നു നടിക്കുന്നു.
21-ാം വയസ്സില്‍ അമ്മയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി മാറിയ ഗായത്രി എന്ന ഗെയ്‌ല്‍ ട്രെഡ്വല്‍ ഇരുപത്‌ വര്‍ഷമാണ്‌ അവിടെ സേവനം ചെയ്‌തത്‌. നന്നായി മലയാളം സംസാരിക്കുമായിരുന്ന ഗായത്രി, ചെറിയ ആശ്രമമായിരുന്ന മഠം വലിയൊരു ബിസിനസ്‌ സാമ്രാജ്യമായി മാറിയതിന്റെ രഹസ്യമാണ്‌ പുസ്‌തകത്തിലൂടെ അനാവരണം ചെയ്യുന്നത്‌, ബലാത്സംഗ പരമ്പരകളെക്കുറിച്ചു തന്നെ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌.   
അമ്മയുടെ ശിഷ്യരില്‍ പ്രധാനിയായസ്വാമി അമൃതാസ്വരൂപാനന്ദയെക്കുറിച്ചു ഗുരുതരമായ ആരോപണങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌. 1999യില്‍ ഇന്ത്യ വിട്ട ഇവര്‍ മാനസിക പീഢനം അനുഭവിച്ചിരുന്നതിനാല്‍ വളരെക്കാലം ഇത്തരം ഒരു പുസ്‌തക രചന നടത്താതിരുന്നതെന്നു പറയുന്നു.
സ്‌ത്രീ പീഡന വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കാമെന്നിരിക്കെ സര്‍ക്കാരും ഈ പുസ്‌തകത്തെഅവഗണിക്കും. സത്‌നാംസിംഗ്‌ എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ മരണം സോഷ്യല്‍ മീഡിയകള്‍ വളരെ സജീവമായി ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ കേസ്‌ അന്വേഷിച്ച പോലീസ്‌ ഉദ്യോഗസ്ഥ മഠത്തില്‍ എത്തി ചോദ്യം ചെയ്‌ത രീതി അന്നു ഏറെ ചര്‍ച്ച ചെയ്‌തിരുന്നു. മാതാ അമൃതാനന്ദമയിയുടെ ശിഷ്യരാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നരായ നേതാക്കള്‍. അതിനാല്‍ അമ്മയുടെ മഠത്തെക്കുറിച്ചുള്ള ഈ വിവാദ പുസ്‌തകത്തെ രാഷ്ട്രീയ നേതൃത്വം കണ്ടില്ലെന്നു നടിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇരുപക്ഷവും ചേര്‍ന്നുള്ള വിവാദ ചര്‍ച്ച മാത്രമാവും മിച്ചം
എന്തായാലും ഗായത്രിയോട്‌ ഈ ലോകമാതാവ്‌ ക്ഷമിക്കുമോ അതോ സത്‌നാംസിംഗിനെ പോലെ ഭ്രാന്തിയാക്കുമോ എന്നറിയാന്‍ സോഷ്യല്‍ മീഡിയ കൗതകേേത്താടെ കാത്തിരിക്കുകയാണ്‌.
സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ വെബ്‌സൈറ്റായടാഗസ്‌ അനൈസറാണ്‌ ഈ റിപ്പോര്‍ട്ട്‌ ആദ്യം പുറത്തുവിട്ടത്‌.