Breaking News

Trending right now:
Description
 
Feb 18, 2014

ഫോമ കാന്‍സര്‍ കെയര്‍ പദ്ധതി മന്ത്രി എ പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു

image തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ -ഫോമയുടെ ഈ വര്‍ഷത്തെ ആദ്യത്തെ ചികിത്സാസഹായ വിതരണവേദിയില്‍ ഫോമയുടെ കാന്‍സര്‍ കെയര്‍ പദ്ധതി തിരുവന്തപുരത്ത്‌ മന്ത്രി എ.പി. അനില്‍ കുമാര്‍ ഉത്‌ഘാടനം ചെയ്‌തു. വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗം തടയാന്‍ ബോധവത്‌കരണ പരിപാടികള്‍ ആരംഭിക്കുവാന്‍ പ്രത്യേക പദ്ധതി ഫോമ സംഘടിപ്പിക്കുമെന്നും ഇതിനായി സിനിമാതാരങ്ങളെയും സമൂഹത്തിലെ പ്രമുഖരെയും അണിനിരത്തുമെന്നും ഫോമ അറിയിച്ചു.

ഫോമ കാന്‍സര്‍ കെയറിന്റെ ആദ്യ പരിപാടിയായ കാന്‍സര്‍ കെയര്‍ കലണ്ടറിന്റെ പ്രകാശനം സണ്ണി ജോസഫ്‌ എംഎല്‍എ നിര്‍വഹിച്ചു.

ആഭ്യന്തരവകുപ്പുമന്ത്രി രമേശ്‌ ചെന്നിത്തലയായിരുന്നു മുഖ്യ അഥിതി. ഓട്ടിസം ബാധിച്ചു ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള സഹായമായി രണ്ട്‌ ലക്ഷം രൂപ ഏഷ്യാനെറ്റ്‌ കോഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ മങ്ങാട്‌ രത്‌നാകരന്‌ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി.