Breaking News

Trending right now:
Description
 
Feb 18, 2014

ചിക്കാഗോയി​ൽ മലയാളി യുവാവിനെ കാണാതായി

Johnson Punchakonam
image

ചിക്കാഗോയിൽ കാണാതായ മലയാളി യുവാവിനെ സംബന്ധിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും ഒരു വിവരവും ലഭ്യമായിട്ടില്ല. കഴിഞ്ഞ 25 വർഷങ്ങളായി  ചിക്കാഗോയിൽ  താമസിക്കുന്ന  മാത്യൂ(പോന്നു)- ലൗലി ദമ്പതികളുടെ മകനായ പ്രവീണ്‍ വര്‍ഗീസിനെ (19)യാണ് ബുധനാഴ്ച മുതല്‍ കാര്‍ബണ്‍ഡൈല്‍യില്‍ കാണാതായത്. പ്രവീണിനെ കണ്ടെത്തുന്നതിനായി മാതാപിതാക്കളായ മാത്യൂ- ലൗലി ദമ്പതികൾ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്.ചിക്കാഗോയിലെ  സതേണ്‍ ഇല്ലിനോയ് യുണിവേഴസിറ്റിയിൽ (SIU) ക്രിമിനൽ ജസ്റ്റിസ് വിദ്യാർഥിയായിരുന്നു പ്രവീണ്‍.

കോഴഞ്ചേരി മാർത്തോമ ഇടവകാഗമായ  തെക്കേമല പുത്തേത്ത് ചരുവിൽ മാത്യു വര്‍ഗീസിന്റെയും, മലങ്കര ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രസനത്തിൽ വികാരിയായിരിക്കുന്ന പോത്താനിക്കാട് പുക്കുന്നെൽ ഫാ. പോൾ പി. ഐസക്കിന്റെ മകൾ ലൗലി വര്‍ഗീസിന്റെയും, മൂന്നു മക്കളിൽ രണ്ടാമനാണ് പ്രവീണ്‍. പ്രീയ, പ്രീതി എന്നിവരാണ് സഹോദരിമാർ.

praveen1പ്രവീണിനെ ആരോ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അമ്മ ലൗലിയുടെ സംശയം. എല്ലാ ദിവസവും കോളജില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാറുള്ള പ്രവീണ്‍ പതിവുപോലെ ബുധനാഴ്ചയും വിളിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച പ്രവീണിനെ കാണാതായി എന്ന സന്ദേശമാണ് ഇവരെ തേടിയെത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കാര്‍ബണഡൈല്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ് അന്വേഷണത്തില്‍ പ്രവീണ്‍ വര്‍ഗീസിനെ 600 ബ്ലോക്ക് വെസ്റ്റ് കോളജ് സ്ട്രീറ്റിലാണ് ഒടുവില്‍ കണ്ടത്. പ്രവീണ്‍ തന്റെ ഒരു സുഹൃത്തിനോടും, കസിനൊടുമോപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു എന്ന് സഹോദരി പ്രീയ വർഗീസ്‌ പറഞ്ഞു. പാര്‍ട്ടിക്കിടെ പിന്‍വാതിലിലൂടെ പുറത്തേക്കുപോയ പ്രവീണിനെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികളായ സുഹൃത്തുക്കള്‍ പറയുന്നു.

രാത്രി 11.17 നു പ്രവീണ്‍ റ്റ്വീറ്റ് ചെയ്തതായും "His most recent post on Twitter, sent about 11:17 p.m. Wednesday night, reads, "Bloody knuckles . . . guess I was in a fight #backdown.", പണ്ട്രരയോടുകൂടി ചിക്കാഗോ മാർത്തോമ ഇടവകയിലെ തന്റെ സുഹൃത്തായ അനീറ്റ എന്ന പെണ്‍കുട്ടിയെ വിളിച്ചിരുന്നതായും ആ സമയം പ്രവീണ്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നുവെന്നും പറയുന്നു."He called one of his friends Thursday at 12:30, at midnight and she said it sounded like he was running, arguing with someone. But what he was saying wasn't really clear to her," Priya explains. ഹെലികോപ്ടർ, പോലീസ്നായ എന്നിവയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിട്ടും കാര്യമായ തെളിവൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല.

പ്രവീണ്‍ വര്‍ഗീസിനെ കണ്ടെത്തുവാൻ സഹായിക്കുന്നവര്‍ക്ക് 15,000 യു.എസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാര്‍ബണ്‍ഡൈല്‍ പോലീസിനെ 618-457- 3200 എന്ന നമ്പറില്‍ അറിയിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: ലിബി ജോണ്‍ : 2247666637

http://www.wsiltv.com/news/local/Family-of-Missing-SIU-Student-Pleads-for-Help-245756741.html