Breaking News

Trending right now:
Description
 
Feb 18, 2014

ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കാന്‍ കൊച്ചിയില്‍ ശില്‌പശാല

image ഇമേജിംഗ്‌ സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ നിക്കോണ്‍, കൊച്ചിയില്‍ ഡി-എസ്‌എല്‍ആര്‍ ശില്‌പശാല സംഘടിപ്പിക്കുന്നു. തുടക്കക്കാരെയും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരെയും ലക്ഷ്യമിട്ടുള്ള ഈ ശില്‌പശാല ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കുവാനും ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നു മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കും ഒപ്പം നിക്കോണ്‍ ഡി-എസ്‌എല്‍ആര്‍, നിക്കോണ്‍1 ക്യാമറകളുടെ സവിശേഷതകളും ഗ്രഹിക്കാം.


എറണാകുളം സൗത്തിലുള്ള അവന്യു റീജന്റ്‌ ഹോട്ടലില്‍ വച്ച്‌ ഫെബ്രുവരി 23, ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ 1.30 വരെയാണ്‌ നിക്കോണ്‍ ഡി-എസ്‌എല്‍ആര്‍ വര്‍ക്ക്‌ഷോപ്പ്‌. നിക്കോണ്‍ ഇന്‍ഡ്യ ടെക്‌നിക്കല്‍ ടീമില്‍ നിന്നുള്ള വിദഗ്‌ധര്‍ ക്യാമറാ സവിശേഷതകള്‍ പങ്കുവയ്‌ക്കുകയും മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും. നിക്കോണ്‍ ഉപയോക്താക്കള്‍ക്ക്‌ 300 രൂപയും മറ്റുള്ളവര്‍ക്ക്‌ 600 രൂപയുമാണ്‌ ഫീസ്‌. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും http://www.nikonschool.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.