Breaking News

Trending right now:
Description
 
Feb 18, 2014

കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും വിലകുറയും

image ഇന്നലെ എക്‌സൈസ്‌ ഡ്യൂട്ടിയില്‍ പ്രഖ്യാപിച്ച ഇളവ്‌ കമ്പനികള്‍ വിലയില്‍ വരുത്തിയാല്‍ ടൂവീലര്‍ വില 1,200 രൂപയും ചെറുകാര്‍ വില 15,000 രൂപയും കുറയും. വലിയ സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനങ്ങളുടെ വില 80,000 രൂപവരെ കുറയും. വാഹനവ്യവസായത്തിന്‌ ഉത്തേജനം നല്‌കാന്‍ ഉദ്ദേശിച്ചാണ്‌ എല്ലായിനം വാഹനങ്ങള്‍ക്കും എക്‌സൈസ്‌ ഡ്യൂട്ടി കുറച്ചത്‌. സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍, ചെറിയ കാറുകള്‍, വാണിജ്യവാഹനങ്ങള്‍ എന്നിവയുടെ തീരുവ പന്ത്രണ്ടില്‍നിന്ന്‌ എട്ടു ശതമാനമാക്കി. ഇടത്തരം കാറുകളുടേത്‌ 24 ശതമാനത്തില്‍നിന്ന്‌ 20 ശതമാനമായും എസ്‌യുവികളുടേത്‌ 30-ല്‍നിന്ന്‌ 24 ശതമാനമായും വലിയ കാറുകളുടേത്‌ 27-ല്‍നിന്ന്‌ 24 ശതമാനമായും കുറച്ചു. ഇതുവഴി ടൂവീലര്‍ വിലയില്‍ 1,200 രൂപ മുതല്‍ 1,500 രൂപവരെ കുറവുണ്ടാകും. മാരുതി, ഹ്യൂണ്ടായി തുടങ്ങിയവയുടെ ചെറുകാറുകള്‍ക്ക്‌ 15,000 മുതല്‍ 16,000 വരെ രൂപ കുറയും. ഇപ്പോള്‍തന്നെ ഈ കമ്പനികള്‍ ഇത്രതന്നെ ഡിസ്‌കൗണ്ട്‌ അനുവദിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്കു കാര്യമായ നേട്ടം കിട്ടാനിടയില്ല. എസ്‌യുവികള്‍ക്ക്‌ അരലക്ഷം രൂപ മുതല്‍ 80,000 രൂപവരെ ഇളവ്‌ കിട്ടുന്നതാണു നികുതി കുറയ്‌ക്കല്‍. ട്രക്കുകള്‍ക്ക്‌ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ഇപ്പോള്‍ കമ്പനികള്‍ ഡിസ്‌കൗണ്ട്‌ നല്‌കുന്നുണ്ട്‌. എന്നിട്ടും വില്‌പന കൂടിയിട്ടില്ല. നികുതിയിളവുവഴി കമ്പനികള്‍ക്കു ഡിസ്‌കൗണ്ട്‌ കുറയ്‌ക്കാം എന്ന ഫലമേ ഉള്ളൂ.