Breaking News

Trending right now:
Description
 
Feb 17, 2014

കുടുംബശ്രീക്കാരുടെ കൈപുണ്യം ഇനി വിമാനത്തിലും

image
കൊച്ചി: കുടുംബശ്രീയുടെ രുചിക്കൂട്ട്‌ വിമാനം കയറുന്നു. എയര്‍ ഇന്ത്യ വിമാനങ്ങളുടെ ഭക്ഷണ വിതരണ ചുമതല കുടുംബശ്രി കഫേ ഏറ്റെടുക്കുവാന്‍ ധാരണയായി. ഗള്‍ഫ്‌ സെക്ടര്‍ വിമാനങ്ങളിലാവും കുടുംബശ്രീയുടെ ആദ്യപരീക്ഷണം. ഇതിനായി കുടുംബശ്രീ കൊച്ചിയില്‍ ഫ്‌ളൈറ്റ്‌ കിച്ചണ്‍ തുറക്കും.
കുറഞ്ഞ ചിലവില്‍ ഗുണമേന്‍മയുള്ള ഭക്ഷണം നല്‌കുവാനാണ്‌ കുടുംബശ്രീയുടെ സഹായം തേടിയത്‌. ശുചിത്വം, ഗുണനിലവാരം,പാക്കിങ്ങ്‌ വിതരണം എന്നിവ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടു നല്‌കുവാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഗള്‍ഫ്‌ യാത്രക്കാരാണ്‌ കേരള ഫുഡിന്റെ ആരാധകര്‍. ചിലവു കുറയും എന്ന പ്രത്യേകതയുമുണ്ട്‌. കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാളുകള്‍ക്ക്‌ വന്‍ സ്വീകരണമാണ്‌ കേരളത്തില്‍ ലഭിക്കുന്നത്‌. ആദ്യം കൊച്ചിയിലാണ്‌ ഫ്‌ളൈറ്റ്‌ കിച്ചണ്‍ ആരംഭിക്കുന്നതെങ്കില്‍ പിന്നീട്‌ കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളിലും ആരംഭിക്കും. തിരഞ്ഞെടുത്ത കു
ടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ പ്രത്യേക പരിശീലനവും നല്‌കും. കുറഞ്ഞ ചിലവില്‍ നിലവാരമുള്ള ഭക്ഷണം നല്‌കുവാന്‍ സാധിക്കുന്നതോടെ മറ്റു വിമാന കമ്പനികളും ഇവരെ തേടിയെത്തുമെന്നാണ്‌ പ്രതീക്ഷ. 
ത്തില്‍ ലഭിക്കുന്നത്‌. ആദ്യം കൊച്ചിയിലാണ്‌ ഫ്‌ളൈറ്റ്‌ കിച്ചണ്‍ ആരംഭിക്കുന്നതെങ്കില്‍ പിന്നീട്‌ കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളിലും ആരംഭിക്കും. തിരഞ്ഞെടുത്ത കു
ടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ പ്രത്യേക പരിശീലനവും നല്‌കും. കുറഞ്ഞ ചിലവില്‍ നിലവാരമുള്ള ഭക്ഷണം നല്‌കുവാന്‍ സാധിക്കുന്നതോടെ മറ്റു വിമാന കമ്പനികളും ഇവരെ തേടിയെത്തുമെന്നാണ്‌ പ്രതീക്ഷ.