Breaking News

Trending right now:
Description
 
Feb 16, 2014

ഓസ്‌ട്രേലിയയില്‍ സിദ്ദിക്കും ഇന്നസെന്റും നയിക്കുന്ന സ്റ്റാര്‍ നൈറ്റ്‌ 2014

image

ഓസ്‌ട്രേലിയ: നര്‍മ്മത്തിന്റെ അലകളുണര്‍ത്തി ഇന്നസെന്റും സിദ്ദിക്കും നൃത്തച്ചുവടുകളുമായി ഭാവനയും സംഗീത വിരുന്നുമായി മൃദുല- അനൂപ്‌ ശങ്കറും മിമിക്രിയുടെ നവരസങ്ങളുമായി കലാഭവന്‍ നസീറും കലാഭവന്‍ നവാസും അടങ്ങുന്ന വലിയൊരു സംഘം ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ കലാവിരുന്നൊരുക്കുവാന്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നു. നൃത്തച്ചുവടുകള്‍ വയ്‌ക്കാന്‍ കൃഷ്‌ണപ്രഭയും ഭാവനയ്‌ക്കൊപ്പം അണിച്ചേരും
2014 ജൂണ്‍ 6 മുതല്‍ 16 വരെയാണ്‌ പെര്‍ത്ത്‌, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയ്‌ന്‍, അഡ്‌ലൈഡ്‌ എന്നിവിടങ്ങളിലാണ്‌ താരസന്ധ്യ അരങ്ങേറുക.
ആസ്‌ട്രേലിയയിലെ പ്രമുഖ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയായ ഇയോസ്‌ ഇവന്റ്‌ ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളില്‍ ഭാഷ ചിത്രങ്ങള്‍ വിതരണം ചെയ്യുന്നു. 2000 മുതല്‍ പ്രമുഖ താരങ്ങളെ അണിനിറുത്തി ഓസ്‌ട്രേലിയയില്‍ ഇയോസ്‌ ഇവന്റ്‌ സ്റ്റാര്‍ നൈറ്റ്‌ സംഘടിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം നേതൃത്വം നല്‍കിയ ദീലിപ്‌ ഷോ വന്‍ വിജയമായിരുന്നു. ആ വിജയം നല്‌കിയ ആത്മിവിശ്വാസത്തിലാണ്‌ മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളെ അണിനിരത്തി സ്റ്റാര്‍ നൈറ്റ്‌ ഈവന്റുമായി ഇയോസ്‌ ഇത്തവണയും എത്തുന്നത്‌
ഗ്ലോബല്‍ മലയാളമാണ്‌ സ്‌റ്റാര്‍ നൈറ്റ്‌ ഇവന്റിന്റെ ഔദ്യോഗിക മീഡിയ പാര്‍ട്‌നര്‍
കഴിഞ്ഞ വര്‍ഷം ഇയോസ്‌ ഇവന്റ്‌ നടത്തിയ ദിലീപ്‌ ഷോയുടെ മീഡിയ പാര്‍ട്‌നറും ഗ്ലോബല്‍ മലയാളമായിരുന്നു. 
ഒരു പതിറ്റാണ്ട്‌ കാലമായി ആസ്‌ട്രേലിയില്‍ ഇന്ത്യന്‍ സിനിമ വിതരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ്‌ ഇയോസ്‌ ഇവന്റ്‌സ്‌. 
പരസ്യവിപണിയിലെ പ്രമുഖരായ ഫ്‌ളോറല്‍ വൈബ്‌സാണ്‌ മാര്‍ക്കറ്റിംഗ്‌ പാര്‍ട്‌നര്‍.
സിഡ്‌നി മലയാളികള്‍ സ്‌റ്റാര്‍ ഇവന്റ്‌ ഒരു ആഘോഷമാക്കി മാറ്റുവാനുള്ള തിരക്കിലാണ്‌.
സ്‌പോണ്‍സര്‍ഷിപ്പ്‌ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക
0416094829,0425219430,0413303809