Breaking News

Trending right now:
Description
 
Feb 15, 2014

" ചാക്ക്‌ കേരള ബ്രബിസിമോ....കേരള": സോണിയജി കണ്ട നിര്‍ഭയ കേരള

ജിജിമോള്‍
image
കേരളത്തില്‍ വന്ന്‌ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സോണിയാജിയെ സ്വീകരിച്ചത്‌ പിങ്ക്‌ കളറുള്ള ഷി ടാക്‌സികള്‍. പിന്നെന്തു വേണം സ്‌ത്രീ സുരക്ഷയ്‌ക്ക്‌. കേരളത്തില്‍ യാത്ര ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക്‌ ഷി ടാക്‌സിയുടണ്ടെങ്കില്‍ ഏത്‌ പാതിരപ്പടത്തിനും പോകാമെന്നു സോണിയാജിയുടെ ആത്മഗതം മനസിലാക്കിയ ചെന്നിത്തല സര്‍ ആ ഓട്ടോയെ ചൂണ്ടികാണിച്ചു പറഞ്ഞു, മാഡം ഇതാണ്‌ വുമണ്‍ ഫ്രെണ്ടലി ഓട്ടോകള്‍.

ഈ ഓട്ടോയില്‍ കണ്ണടച്ചിരുന്ന്‌ ഏത്‌ ദിവാസ്വപ്‌നവും കാണ്ടു ഏതു രാത്രിയിലും ഏത്‌ ഊടുവഴികളിലും സഞ്ചരിക്കാമത്രേ
." ഹാവുുുുുുുുുുുുുുു കേരള വണ്ടര്‍ഫുള്‍, ബ്രബിസി,മോ ബ്രബിസിമോ" 
എന്നു മാതൃഭാഷയില്‍ മന്ത്രിച്ചു പോയി സോണിയ മാഡം ഏതൊരു ഇറ്റലിക്കാരിയെ പോലെയും.
വുമണ്‍ ഫ്രെണ്ടലി ഡ്രൈവര്‍മാരെപോലെ സുരക്ഷിത മായ മറ്റൊരു താവളമാണ്‌ പാര്‍ട്ടി ഓഫീസുകള്‍. ഏത്‌ സ്‌ത്രീക്കും നിര്‍ഭയം ഈ ഓഫിസില്‍ എത്താം. ചിലപ്പോള്‍ ചാക്കില്‍ കെട്ടി വൃത്തിയായി കായലില്‍ താക്കും. അല്ലാതെ കണ്ട വഴിയില്‍ കൊണ്ടു തട്ടില്ലത്രേ. ഇത്തരം സുരക്ഷ സംവിധാനങ്ങള്‍ സ്‌ത്രികള്‍ക്ക്‌ കേരളത്തില്‍ ചില ജില്ലകളില്‍ മാത്രമേ നടപ്പാക്കുവാന്‍ പറ്റിയിട്ടുള്ളുവെന്നും അതു കേരളം മുഴുവന്‍ നടപ്പാക്കുവാന്‍ വ്യവസായ വകുപ്പുമായി ചേര്‍ന്നു പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നു ആംആദ്‌മി(മുസ്ലിംലീഗ്‌) നേതാവ്‌ കുഞ്ഞാലിക്കുട്ടി മാഡത്തോടു വ്യക്തമാക്കി. പീതാംബരക്കുറുപ്പ്‌ എംപിയുടെ സ്വന്തം നാടായ കൊല്ലത്താണ്‌ സ്‌ത്രീ സുരക്ഷ ചാക്ക്‌ പദ്ധതി ഉത്‌ഘാടനം ചെയ്‌തത്‌. ആര്യാടനാണത്രേ പദ്ധതിയുടെ ഉത്‌ഘാടകന്‍.
സോണിയാജിയുടെ കണ്ണുകള്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. ബ്രബിസിമോ... ആ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു.
പിന്നീട്‌ മുഖ്യമന്ത്രി നേരിട്ടു കേരളത്തില്‍ വിജയകരമായി നടപ്പാക്കിയ സരിത പദ്ധതി വിശദമായി മാഡത്തിനു പറഞ്ഞു നല്‌കി. പദ്ധതി നടത്തിപ്പിനെതിരെ പ്രതിപക്ഷം സെക്രട്ടറിയേറ്റ്‌ ഉപരോധിക്കുക വരെ ചെയ്‌തു. എന്നാല്‍ മന്ത്രിസഭ ഒന്നടങ്കം ഈ പദ്ധതിയെ വിജയിക്കാന്‍ കയ്യും മെയ്യും മറന്നു പണിയെടുത്തു.
മൊഞ്ചത്തിപെണുങ്ങള്‍ക്ക്‌ മാന്യമായി തട്ടിപ്പ്‌ നടത്തിയാലും തട്ടിപ്പിന്റെ പൊടി പോലും കണ്ടുപിടിക്കാന്‍ ഇല്ല എന്നമട്ടില്‍ പുറത്തിറങ്ങാന്‍ സഹായിക്കുന്നതാണ്‌ ഈ പദ്ധതി. ഈ പദ്ധതി വ്യാപിപ്പിക്കാനായി സരതി ലോട്ടറി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ വകുപ്പുകള്‍ ചേര്‍ന്നു വിജയകരമായി പൂര്‍ത്തികരിച്ച പദ്ധതി കേരള സര്‍ക്കാരിന്റെ പൊന്‍കുഞ്ഞാണെന്നും ഈ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കണമെന്നും പിന്നീട്‌ ഉത്‌ഘാടന പ്രസംഗത്തില്‍ സോണിയ മാഡം പറഞ്ഞു. അതിനായി അടിയന്തരമായി സ്‌ത്രീ സംവരണ ബില്‍ നടപ്പിലാക്കണം.
എന്റെ മകനെ പ്രധാനമന്ത്രിയാക്കണം സോണിയ ഗാന്ധി വ്യക്തമാക്കി.
ഇനി രണ്ടു പദ്ധികള്‍ കൂടി കേരളത്തില്‍ നടപ്പിലാക്കുമത്രേ. കരിക്ക്‌ പദ്ധതിയാണ്‌ സ്‌ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു പദ്ധതി.
ആ പദ്ധതിയുടെ വിശദമായ ചര്‍ച്ച ആംആദ്‌മി സര്‍ക്കാര്‍ മോഡലില്‍ ജനസഭ വിളിച്ചു ചേര്‍ത്തു ചര്‍ച്ച ചെയ്യുമെന്നും പിന്നീട്‌ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായം മാനിച്ചുമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
സൂര്യനെല്ലി പെണ്‍കുട്ടി, പറവൂര്‍ പെണ്‍കുട്ടി, വിതുരപെണ്‍ക്കുട്ടി തുടങ്ങിയ പീഡനക്കേസിലെ സ്‌ത്രീകളുടെ ശിക്ഷ പരമാവധി വര്‍ധിപ്പിക്കാനും ഇത്തരം പീഡന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തലമുണ്ഡനം ചെയ്‌തു നാടുകടത്തുന്നതിനായി പോലീസ്‌ സേനയില്‍ സ്‌ത്രീകളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും സോണിയാജി ആവശ്യപ്പെട്ടു. ഇനിയുമുണ്ട്‌ നിര്‍ഭയ കേരളത്തിലെ കാണാ കാഴ്‌ചകള്‍ തിരക്കിട്ട പരിപാടിയായതിനാല്‍ സോണിയാജി അടുത്ത തവണ വരുമ്പോള്‍ നിര്‍ഭയ കേരളം വിശദമായി പരിചയപ്പെടാം.