Breaking News

Trending right now:
Description
 
Nov 04, 2012

ഇറോം ഷര്‍മിളയുടെ നിരാഹാര സമരത്തിന്‌ ഇന്നു 12 വര്‍ഷം പൂര്‍ത്തിയാകും

image ഇംഫാല്‍: മണിപ്പാലിന്റെ ഇരുമ്പുവനിത ഇറോം ഷര്‍മിളയുടെ നിരാഹാര സമരത്തിന്‌ ഇന്നു 12 വര്‍ഷം തികയുന്നു. സായുധസേനാ പ്രത്യേക അധികാര നിയമം (എഎഫ്‌എസ്‌പിഎ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു 2000 ലാണ്‌ ഇറോം ശര്‍മിള സുദീര്‍ഘപോരാട്ടം ആരംഭിച്ചത്‌. അതേവര്‍ഷം നവംബര്‍ രണ്ടിന്‌ ഇംഫാല്‍ താഴ്‌വരയിലെ മാലോമില്‍ ആസാം റൈഫിള്‍സ്‌ പത്തുപേരെ വധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്‌. വിവാദ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ്‌ അവരുടെ നിലപാട്‌. ഇറോം ഷര്‍മിളയെ അധികൃതര്‍ ജുഡീഷല്‍ കസ്റ്റഡിയിലാക്കി നിര്‍ബന്ധിതമായി മൂക്കിലൂടെ ഭക്ഷണം നല്‌കുകയാണ്‌. ഇറോം ഷര്‍മിളയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മണിപ്പൂരിലുടനീളം ഇന്നു പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും.