Breaking News

Trending right now:
Description
 
Feb 14, 2014

ബിബിഎം വോയ്‌സും ചാനല്‍സും ഇനി ആന്‍ഡ്രോയ്‌ഡ്‌-ഐഫോണിലും

image ബ്ലാക്ക്‌ബെറിയുടെ പ്രശസ്‌തമായ മെസഞ്ചര്‍ (ബിബിഎം) സേവനത്തിന്റെ പുതിയ പതിപ്പിറങ്ങി. ബിബിഎം കോണ്ടാക്‌റ്റുകളുമായി സൗജന്യ വോയ്‌സ്‌ കോളുകള്‍ സാധ്യമാക്കുന്ന ബിബിഎം വോയ്‌സും ബിബിഎം ചാനല്‍സും ഇനി മുതല്‍ ആന്‍ഡ്രോയ്‌ഡ,്‌ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

ബിബിഎം ഉപയോക്താക്കള്‍ക്ക്‌ പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ ചാറ്റു ചെയ്യാനുള്ള സൗകര്യമാണ്‌ ബിബിഎം ചാനലുകള്‍ ഒരുക്കുന്നത്‌. ചാനല്‍ രൂപീകരിക്കുന്നവരുടെ അനുമതിയോടെ മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ കഴിയുകയുള്ളൂ. ആന്‍ഡ്രോയ്‌ഡ,്‌ ഐഫോണ്‍, ബ്ലാക്ക്‌ബെറി ഫോണുകളില്‍ നിന്നും ബിബിഎം ചാനലുകള്‍ തുടങ്ങാനാകും.

ഉപയോക്താക്കള്‍ നിര്‍ദേശിച്ച ആശയങ്ങളില്‍ നിന്നുള്ളതടക്കം നൂറിലധികം പുതിയ ഇമോത്തികോണ്‍സും പുതിയ വേര്‍ഷന്‍ ബിബിഎം ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഒറ്റ ക്ലിക്കില്‍ തന്നെ വോയ്‌സ്‌ നോട്ടുകളും ഫോട്ടോകളും ഡോക്കുമെന്റുകളും ഷെയര്‍ ചെയ്യാനുമാവും. കൂടാതെ ലൊക്കേഷന്‍ ഷെയറിംഗ്‌, ഡ്രോപ്‌ ബോക്‌സ്‌ സപ്പോര്‍ട്ട്‌ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌.