Breaking News

Trending right now:
Description
 
Feb 14, 2014

ശനിയാഴ്ച (02/15/2014) സാഹിത്യ സല്ലാപത്തില്‍ ‘വര്‍ത്തമാനപ്പുസ്തകം; ഒരു വീരേതിഹാസം’ ചര്‍ച്ച

Jain Mundackal
image ഫെബ്രുവരി പതിനഞ്ചാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മലയാള ഭാഷയിലെ ആദ്യ സഞ്ചാരസാഹിത്യകാരനായ പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് വര്‍ത്തമാനപ്പുസ്തകം ഒരു വീരേതിഹാസം എന്ന പേരില്‍ ഒരു ചര്‍ച്ച നടത്തുന്നതാണ്. പ്രൊഫ. ഡോ. എ. കെ. ബി. പിള്ള ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. കാലടി സംസ്കൃത സര്‍വ്വകലാശാല, ചങ്ങനാശ്ശേരി എസ്. ബി. കോളേജ് എന്നിവടങ്ങളില്‍ മുന്‍ ആദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫ. ഡോ. സ്കറിയാ സക്കറിയ തുടങ്ങി ധാരാളം സാഹിത്യ പണ്ഡിതന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. പൌരാണിക സാഹിത്യ കൃതികളില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

ഫെബ്രുവരി എട്ടാം തീയതി സംഘടിപ്പിച്ച അന്‍പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. പ്രൊഫ. എം. എന്‍. കാരശ്ശേരി ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. തൃക്കാക്കര ഭാരതമാതാ കോളേജ് ആദ്ധ്യാപകന്‍ തോമസ്‌ പനക്കളം തുടങ്ങി ധാരാളം ബഷീര്‍ സാഹിത്യ പണ്ഡിതന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. പ്രഗല്‍ഭരായ ധാരാളം അമേരിക്കന്‍ മലയാളികള്‍ ബേപ്പൂര്‍ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ്‌ ബഷീറുമായുള്ള തങ്ങളുടെ അടുപ്പവും ബന്ധവും പങ്കു വെച്ചു.

 ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. എ. കെ. ബി. പിള്ള, മനോഹര്‍ തോമസ്‌, പ്രൊഫ. എം. ടി. ആന്റണി, തെരേസാ ആന്റണി, ജോസഫ്‌ നമ്പിമഠം, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, രാജു തോമസ്‌, എ. സി. ജോര്‍ജ്ജ്, സി.എം.സി., യു. എ. നസീര്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, മൈക്കിള്‍ മത്തായി, ജോണ്‍ മാത്യു,  പി. വി. ചെറിയാന്‍, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, അച്ചാമ്മ ചന്ദ്രശേഖരന്‍, റീനി മമ്പലം, അന്നാ മുട്ടത്ത് , സാജന്‍ മാത്യു, ജേക്കബ്‌ തോമസ്‌, ഡോ: മര്സേലിന്‍ ജെ. മോറിസ്, സുനില്‍ മാത്യു വല്ലാത്തറ, ഡോ. രാജന്‍ മര്‍ക്കോസ്, ജോര്‍ജ്ജ് മുകളേല്‍, പി. പി. ചെറിയാന്‍,  റജീസ്‌ നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

 ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്പത്തു  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....  

1-443-453-0034  കോഡ്  365923 

ടെലിഫോണ്ചര്ച്ചയില്പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്ചോദിക്കാന്അവസരം ഉണ്ടായിരിക്കു. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395


Join us on Facebook
  https://www.facebook.com/groups/142270399269590/