Breaking News

Trending right now:
Description
 
Feb 14, 2014

പി280 ഫണ്‍ബുക്ക്‌ വിപണിയില്‍; വില 4650 രൂപാ

image പ്രമുഖ ഇന്ത്യന്‍ സ്‌മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്‌ പുതിയ ടാബ്‌ലെറ്റ്‌, പി280 ഫണ്‍ബുക്ക്‌ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്‌ ജെല്ലീബീന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലെറ്റിനു 4,650 രൂപയാണ്‌ വില. കീബോര്‍ഡ്‌ ഉള്‍പ്പടെ പ്രീമിയം ലെതര്‍കേസില്‍ പാക്ക്‌ ചെയ്‌താണ്‌ മൈക്രോമാക്‌സ്‌ പി 280 ഫണ്‍ബുക്ക്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നത്‌. 7 ഇഞ്ച്‌ (17.7 സെന്റീമീറ്റര്‍) കപ്പാസിറ്റീവ്‌ ടച്ച്‌ സ്‌ക്രീന്‍, 1 ജിഗാഹെര്‍ട്‌സ്‌ കോര്‍ടെക്‌സ്‌ എ8 പ്രൊസസര്‍, 4 ജിബി മെമ്മറി (മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച്‌ 32 ജിബി വരെ വര്‍ധിപ്പിക്കാം), 2400 എംഎഎച്ച്‌ ബാറ്ററി, വൈഫൈ, 3ജി (യുഎസ്‌ബി ഡോംഗിള്‍ വഴി) , 512 റാം. വീഡിയോ കോളിങ്ങിനു വേണ്ടി 0.3 വിജിഎ മുന്‍ ക്യാമറ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട സാങ്കേതിക പ്രത്യേകതകള്‍.