Breaking News

Trending right now:
Description
 
Nov 04, 2012

നേഴ്‌സസ്‌ സമരം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

image കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നാല്‌ സ്വകാര്യ ആശുപത്രികളിലായി നടക്കുന്ന സമരം പതിനാലാം ദിവസത്തിലേയ്‌ക്ക്‌ കടന്നു. നേഴ്‌സിങ്ങ്‌ സമരത്തിന്‌ നേതൃത്വം നല്‌കുന്ന ഐഎന്‍എ നേതാക്കള്‍ ഇന്നലെ വൈകിട്ട്‌ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ ഗസ്റ്റ്‌ ഹൗസിലെത്തി നേരില്‍ കണ്ട്‌ നേഴ്‌സുമാരുടെ വിവിധ വിഷയങ്ങള്‍ ധരിപ്പിച്ചു.

മൂന്ന്‌ ഷിഫ്‌റ്റിന്റെ കാര്യം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിയുടെ സാന്നിദ്ധ്യമുണ്ടാകുവാന്‍ വേണ്ടത്‌ ചെയ്യുമെന്നും നേതാക്കള്‍ക്ക്‌ മുഖ്യമന്ത്രി ഉറപ്പു നല്‌കി.

നേഴ്‌സിങ്ങ്‌ സംഘടനയുടെ നേതാക്കളായ ഷിഹാബ്‌, ലിബിന്‍ തോമസ്‌, സൂരജ്‌, വിജേഷ്‌ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ മുഖ്യമന്ത്രിയെ കണ്ട്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്‌. തിങ്കളാഴ്‌ച സമരം ഒത്തുതീര്‍പ്പാകുമെന്ന പ്രതീക്ഷയിലാണ്‌ നേതാക്കള്‍. ഇന്നലെ സണ്ണി ജോസഫ്‌ എംഎല്‍എയടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന്‌ പിന്തുണയര്‍പ്പിച്ച്‌ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ ചര്‍ച്ച നടക്കുന്നുണ്ട്‌.


key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur