
നഴ്സിംഗ് വിഷയങ്ങള്‍ കേരള രാഷ്ട്രീയത്തിന്റ പള്‍സ് റേറ്റു വീണ്ടും
കൂട്ടും. നഴ്സിംഗ് സംഘടനയായ യുഎന്‍എയുടെ സാരഥി ജാസ്മിന്ഷ മാര്‍ച്ച് 1 മുതല്‍
സെക്ട്രട്ടറിയേറ്റ് നടയ്ക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും.
ക്രാഫ്റ്റ് സമരം നൂറു ദിനം പിന്നിട്ടിട്ടും സമരം അവസാനിപ്പിക്കാനും
നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തികൊടുക്കാനും സര്‍ക്കാര്‍ ഇതുവരെ
മുന്നിട്ടിറങ്ങിയിട്ടില്ല.
അമൃത ആശുപത്രിക്കു മുന്നിലും നഴ്സുമാര്‍
സമരത്തിലാണ്. ഈ സമരങ്ങളെല്ലാം അനാവശ്യമാണെന്നു വരുത്തി തീര്‍ക്കാനുള്ള
മാനേജ്മെന്റു നടപടികള്‍ക്കു സര്‍ക്കാര്‍ എല്ലാവിധ ഒത്താശയും ചെയ്തു
കൊടുക്കുകയാണ്.
കേരളത്തിലെ നഴ്സിംഗ് മേഖലയുടെ നവോത്ഥാനത്തിനും തൊഴില്‍
ചൂക്ഷണത്തിനെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചത് പുരുഷ നഴ്സുമാരുടെ
ഇടപെടല്‍ കാരണമാണെന്നു മനസിലാക്കിയ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പുരുഷ നഴ്സുമാരെ
തന്ത്രപൂര്‍വ്വം തൊഴില്‍ നല്കുന്നതില് നിന്നു ഒഴിവാക്കുകയാണ് ഇപ്പോള്‍.
പുരുഷ നഴ്സുമാര്‍ക്ക് സംവരണം, വിദ്യാഭ്യാസ വായ്പ എഴുതി തള്ളുക,
ബലരാമന് കമിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്
അനിശ്ചിതകാല നിരാഹാരസമരവുമായി യു.എന്‍.എ രംഗത്ത് എത്തിയിരിക്കുന്നത്. നഴ്സിംഗ്
സംഘടനകളുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് ആല്പമെങ്കിലും ഈ മേഖലയിലെ സേവന വേതന
വ്യവസ്ഥകളില്‍ മാറ്റം വന്നത്. എന്നാല്‍ പുതുക്കിയ വേതന വ്യവസ്ഥകളെ
അട്ടിമറിക്കാനുള്ള അടവു നയമാണ് മാനേജ്മെന്റുകള്‍ കൈക്കൊള്ളുന്നത്. ഇതിനെതിരെ
സമരം ശക്തമാക്കുവാനാണ് ഈ അനിശ്ചിതകാല നിരാഹാര സമരം.