Breaking News

Trending right now:
Description
 
Feb 13, 2014

ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഏയ്‌ഞ്‌ജല വാഹനാപകടത്തില്‍ മരിച്ചു

Johnson Punchakkonam
image ന്യൂജേഴ്സി: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി എഞ്ചല മാത്യു (20) ന്യൂജേഴ്സിയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനപകടത്തില്‍ മരണമടഞ്ഞു. ന്യൂമെക്സിക്കോയിലെഅല്‍ബുക്കെര്‍ക്കിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്‌.

അമേരിക്കയിലെ മാസച്ചുസെറ്റ്സിലുള്ള പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ന്യൂറോ ബയോളജിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു എഞ്ചല മാത്യു. ഹാര്‍വാര്‍ഡ് മോക്ക് ട്രയല്‍ അസോസിയേഷന്റെ മെമ്പറായിരുന്ന എഞ്ചല മാത്യു കഴിഞ്ഞ ദിവസങ്ങളില്‍ വെര്‍ജീനിയയില്‍ നടന്ന മോക്ക് ട്രയലിലെ പ്രബന്ധ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങവെ ന്യൂജേഴ്സി ടേണ്‍ പൈക് ഹൈവേയില്‍ വെച്ചാണ്;ഈ ദാരുണമായ അപകടം ഉണ്ടായത്.

എഞ്ചലയോടൊപ്പം മറ്റ് ആറുവിദ്യാര്‍ത്ഥികളും കാറില്‍ ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഒരാളൊഴികെ മറ്റുള്ള ആര്‍ക്കും തന്നെ സാരമായ പരിക്കുകള്‍ ഇല്ല.
ഒരു ട്രാക്ടര്‍ ട്രെയ്ലറുമായി കൂട്ടിയിടിച്ച് നീയന്ത്രണം വിട്ട അവരുടെ മിനി വാന്‍ പല ലെയിനുകളും മറികടന്ന് ഗാര്‍ഡ് റെയിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ ഡോര്‍ തുറക്കുകയും എഞ്ചെല വെളിയിലേക്ക് തെറിച്ചു വീഴുകയും ഉണ്ടായി. കോളേജ് കാമ്പസ്സില്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചു നടന്നിരുന്ന എഞ്ചല വളരെ സമര്‍ത്ഥയായ ഒരു വിദ്യാര്‍ത്ഥിനിയും സുഹൃത്തുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു . കാമ്പസിലെ ലെവറെറ്റ് ഹൗസിലായിരുന്നു എഞ്ചല താമസിച്ചിരുന്നത്.