Breaking News

Trending right now:
Description
 
Feb 13, 2014

കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ കൊയ്‌ത്ത്‌; 21125 കോടി രൂപാ വരുമാനം

image കഴിഞ്ഞ ടൂറിസം സീസണില്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖല കൊയ്‌തതു റിക്കാര്‍ഡ്‌ നേട്ടങ്ങള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വിദേശത്തു നിന്നും രാജ്യത്തിനകത്തു നിന്നും കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി സംസ്ഥാന ടൂറിസം ഡയറക്ടര്‍ എസ്‌. ഹരി കിഷോര്‍ ഐഎഎസ്‌ ഡല്‍ഹിയില്‍ അറിയിച്ചു. ഈ സീസണില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്കു ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ആകര്‍ഷണീയമായ പരിപാടികള്‍ ആസൂത്രണം ചെയ്‌തതായും അദ്ദേഹം പറഞ്ഞു. 2012 ല്‍ കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ 7.94 ലക്ഷവും ആഭ്യന്തര വിനോദ സഞ്ചാരികള്‍ ഒരു കോടിയിലധികവുമായിരുന്നു. 4548 കോടി രൂപയുടെ വിദേശ വിനിമയ വരുമാനം ഉള്‍പ്പടെ കഴിഞ്ഞ സീസണിലെ ആകെ വരുമാനം 21,125 കോടി രൂപയായിരുന്നു. തെക്കു പടിഞ്ഞാറന്‍ തീരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടു യൂറോപ്പു വരെയുള്ള സ്‌പൈസ്‌ റൂട്ട്‌ വിനോദ സഞ്ചാര പഥമായിരിക്കും ഈ സീസണിലെ ഏറ്റവും ആകര്‍ഷണീയത. രണ്ടു നൂറ്റാണ്ടു മുന്‍പ്‌ നിലവിലുണ്ടായിരുന്ന വ്യവസായിക സഞ്ചാര പാതയായിരുന്നു ഇത്‌. കൂടാതെ സീ പ്‌ളെയിന്‍ പ്രൊജക്ടും മുസരിസ്‌ പ്രൊജക്ടുമായിരിക്കും ഈ സീസണില്‍ സംസ്ഥാന ടൂറിസം രംഗത്തെ മറ്റൊരു ആകര്‍ഷണീയ പദ്ധതികള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നു അഷ്ടമുടി, പുന്നമട, കുമരകം, ബോള്‍ഗാട്ടി, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിച്ചായിരിക്കും സീ പ്‌ളെയിന്‍ പദ്ധതിയുടെ അവസാന ഘട്ടം പൂര്‍ത്തീകരിക്കുന്നത്‌.