Breaking News

Trending right now:
Description
 
Feb 13, 2014

ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്ക്‌ എടിഎമ്മിലൂടെ പണം അയയ്‌ക്കാന്‍ സംവിധാനം

image ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ഒരാള്‍ക്ക്‌ എടിഎമ്മിലൂടെ പണം അയയ്‌ക്കണമെങ്കില്‍ അതും സാധിക്കാം. ഇതിനുള്ള മൊബൈല്‍ പേമെന്റ്‌ സംവിധാനത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ അടുത്തിടെ അനുമതി നല്‍കി. അക്കൗണ്ടുള്ള വ്യക്‌തി ബന്ധപ്പെട്ട ബാങ്കിന്റെ എടിഎമ്മില്‍ എത്തി സ്വന്തം അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നു. ബാങ്ക്‌ ഇവിടെ ഒരു മധ്യസ്ഥനായിട്ടാണു പ്രവര്‍ത്തിക്കുക. പേമെന്റ്‌ നടപടികളുടെ ഭാഗമായി ആര്‍ക്കാണോ പണം കിട്ടേണ്ടത്‌ അയാളുടെ മൊബൈല്‍ ഫോണിലേക്ക്‌ ഒരു കോഡ്‌ അയയ്‌ക്കുന്നു. ഈ വ്യക്‌തി കോഡുമായി അതേ ബാങ്കിന്റെ എടിഎമ്മിലെത്തി അതു നല്‍കി പണം പിന്‍വലിക്കുന്നതോടെ ഇടപാടു പൂര്‍ത്തിയാകുമെന്നു റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. നിലവില്‍ അക്കൗണ്ട്‌ ഉടമകള്‍ക്കു മാത്രമാണ്‌ എടി എമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ കഴിയുന്നത്‌. ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ഇനിയും രാജ്യത്തുണ്ട്‌. അവരെ ഉദ്ദേശിച്ചാണ്‌ പുതിയ സംവിധാനം. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ വളരെ വേഗത്തിലും കാര്യക്ഷമമായും പണം ലഭിക്കാന്‍ ഈ സംവിധാനം വഴിയൊരുക്കും. എന്നാല്‍ തിരിച്ചറിയല്‍, ഇടപാടിന്റെ സാധുത എന്നിവ ഉറപ്പുവരുത്താന്‍ മൊബൈല്‍ കമ്പനികളും ശ്രദ്ധിക്കണം.