Breaking News

Trending right now:
Description
 
Sep 16, 2012

പാരസെറ്റാമോള്‍ കഴിച്ചാല്‍ സ്‌ത്രീകളില്‍ കേള്‍വിശക്തി കുറയാം, മുടി കൊഴിയാം

31 ശതമാനം മാത്രം പുരുഷന്മാരാണ്‌ ഇത്തരം ഗുളികകള്‍ കഴിക്കുന്നത്‌.
image സ്ഥിരമായി പാരസെറ്റാമോള്‍ കഴിക്കുന്ന സ്‌ത്രീകളുടെ മുടി കൊഴിഞ്ഞുപോകാന്‍ ഇടയുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍.. കേള്‍വിശക്തി കുറയുന്നതിനും ഇത്‌ കാരണമാകുമത്രേ. 62000 സ്‌ത്രീകളില്‍ നടത്തിയ പഠനമാണ്‌ ഇക്കാര്യം തെളിയിച്ചത്‌. പാരസറ്റാമോള്‍ മൂലം കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യത 13 ശതമാനം വരെ അധികമായിരിക്കുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ആരോഗ്യസ്ഥിതി, അമിത തൂക്കം, വിറ്റാമിന്റെ കുറവ്‌, മദ്യത്തിന്റെ ഉപയോഗം എന്നിവയും പാരസെറ്റാമോളിന്റെ ദോഷവശങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, സ്ഥിരമായി ആസ്‌പിരിന്‍ കഴിക്കുന്ന സ്‌ത്രീകളില്‍ ഇത്തരം ദോഷഫലങ്ങള്‍ കണ്ടെത്താനായില്ല. യുഎസിലെ നാഷണല്‍ ഹെല്‍ത്ത്‌ സ്‌റ്റഡിയാണ്‌ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്‌. രണ്ടുവര്‍ഷം മുമ്പ്‌ നടത്തിയ പഠനത്തില്‍ പുരുഷന്മാര്‍ക്കും പാരസെറ്റാമോള്‍ മൂലം കേള്‍വിശക്തി കുറയാനുള്ള സാധ്യതയുണ്ടെന്നു വ്യക്തമായിരുന്നു. ബ്രിട്ടീഷ്‌ മെഡിക്കല്‍ അസോസിയേഷന്റെ കണക്കനുസരിച്ച്‌ മുതിര്‍ന്നവര്‍ ഇവിടെ 373 പെയ്‌ന്‍കില്ലിംഗ്‌ ടാബ്‌ലറ്റുകള്‍ കഴിക്കുന്നുണ്ടത്രേ. അതായത്‌ ദിവസത്തില്‍ ഒരെണ്ണത്തില്‍ കൂടുതല്‍. 500 മില്യണ്‍ പൗണ്ടിന്റെ വിറ്റുവരവുള്ള ബിസിനസാണ്‌ യുകെയില്‍ വേദനാസംഹാരികളുടേത്‌. വേദനയ്‌ക്കായി പാരസെറ്റാമോളും മറ്റു ഗുളികകളും വിഴുങ്ങുന്നവരില്‍ കൂടുതലും സ്‌ത്രീകളാണ്‌. 31 ശതമാനം മാത്രം പുരുഷന്മാരാണ്‌ ഇത്തരം ഗുളികകള്‍ കഴിക്കുന്നത്‌.