Breaking News

Trending right now:
Description
 
Feb 12, 2014

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിന്‍ഡോസ്‌ 8.1 ടാബ്‌ലെറ്റ്‌ പുറത്തിറക്കി

image സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 8.1 ടാബ്‌ലെറ്റ്‌ പുറത്തിറക്കി. ഏസര്‍, എംബിഡി ഗ്രൂപ്പ്‌, ടാറ്റാ ടെലിസര്‍വീസസ്‌ എന്നീ കമ്പനികളുമായി ചേര്‍ന്നാണു മൈക്രോസോഫ്‌റ്റ്‌ ഈ ഉത്‌പന്നം അവതരിപ്പിക്കുന്നത്‌. ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ്‌ ഈ ടാബ്‌ലെറ്റ്‌. 24,999 രൂപയാണു ടാബ്‌ലെറ്റിനു വില. വിന്‍ഡോസ്‌ 8.1 ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഏസര്‍ ഐക്കോണിയ ഡബ്ലിയു 4-820 മോഡലാണിത്‌. പകല്‍ വെളിച്ചത്തിലും വായന എളുപ്പമാക്കുന്ന ഡിസ്‌പ്ലേ, ക്വാഡ്‌ കോര്‍ ഇന്റല്‍ ആറ്റം പ്രോസസര്‍, മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ ഹോം ആന്‍ഡ്‌ സ്റ്റുഡന്റ്‌ പാക്കേജ്‌, ഓഫീസ്‌ 365 എഡ്യൂക്കേഷന്‍ എ2, മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ സ്‌പെഷലിസ്റ്റ്‌ സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണു ടാബിന്റെ മുഖ്യസവിശേഷതകള്‍. സ്റ്റേറ്റ്‌ ബോര്‍ഡുകള്‍ക്കും സിബിഎസ്‌ഇയിലും ഐസിഎസ്‌ഇയിലും എംബിഡി ഗ്രൂപ്പ്‌ തയാറാക്കുന്ന ഡിജിറ്റല്‍ ലേണിംഗ്‌ കരിക്കുലം ഈ ടാബ്‌ലെറ്റില്‍ ലഭ്യമാണ്‌.